അഹമ്മദാബാദ്: ഗുജറാത്തിലെ ആം ആദ്മി പാർട്ടിക്ക് (എഎപി) മറ്റൊരു പ്രഹരമായി വീണ്ടും കോർപറേറ്റർമാർ ബിജെപിയിലേക്ക്. തനിക്ക് കൊടും പീഡനവും അപമാനവും നേരിടേണ്ടി വന്നെന്ന ആരോപണവുമായി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഒരു കോർപ്പറേറ്റർ കൂടി തിങ്കളാഴ്ച (ഫെബ്രുവരി 14) ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു.
സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് നമ്പർ 4 ലെ കോർപ്പറേറ്റ റായ് കുന്ദൻബെൻ കോതിയ ആണ് അവസാനം ആം ആദ്മിയിൽ നിന്ന് പുറത്തു പോയത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ ഭരണപക്ഷത്ത് ചേരുന്ന ആറാമത്തെ എഎപി കോർപ്പറേറ്ററായി അദ്ദേഹം.
ഇവർ ബിജെപിയിൽ ചേർന്നതോടെ അച്ചടക്കമില്ലായ്മയുടെ പേരിൽ എഎപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു എന്ന് പാർട്ടി അറിയിക്കുകയും ചെയ്തു. ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ് സിംഗ് വഗേലയുടെ സാന്നിധ്യത്തിൽ ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്താണ് കോതിയ ബിജെപിയിൽ ചേർന്നത്.
Post Your Comments