ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്‌സിന് പുതിയ ചുമതല നൽകി പഞ്ചാബ് കിംഗ്‌സ്. നിലവിൽ ഫീൽഡിങ് പരിശീലകനായ താരത്തിന് ബാറ്റിംഗ് പരിശീലകന്‍റെ അധിക ചുമതലയാണ് ടീം മാനേജ്‍മെന്റ് നൽകിയിരിക്കുന്നത്. വസീം ജാഫര്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ജോണ്ടിയെ തേടി പുതിയ റോൾ എത്തിയത്.
എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാള്‍ എന്ന വിശേഷണമുള്ള ജോണ്ടി റോഡ്‌സ് ഏകദിനത്തില്‍ 5935 റണ്‍സും ടെസ്റ്റില്‍ 2532 റണ്‍സും നേടിയിട്ടുണ്ട്. അനില്‍ കുംബ്ലെയ്‌ക്കും ഉടമകള്‍ക്കുമൊപ്പം മെഗാതാരലേലത്തില്‍ ജോണ്ടി പങ്കെടുത്തിരുന്നു. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സിനെ ഇതിഹാസ സ്‌പിന്നറും ടീം ഇന്ത്യയുടെ മുന്‍ കോച്ചുമായ അനില്‍ കുംബ്ലെയാണ് പരിശീലിപ്പിക്കുന്നത്.
കുബ്ലെ സ്‌പിന്‍ താരങ്ങളുടെ പരിശീലനത്തിനും മേല്‍നോട്ടം വഹിക്കുമ്പോള്‍ ഡാമിയന്‍ റൈറ്റാണ് പേസ് ബൗളിംഗ് കോച്ച്. ഐപിഎല്‍ 2022 സീസണിന് മുന്നോടിയായുള്ള മെഗാലേലത്തില്‍ മികച്ച താരങ്ങളെ എത്തിക്കാനായതിന്‍റെ പ്രതീക്ഷയിലാണ് പഞ്ചാബ് കിംഗ്‌സ്. 2014ലാണ് പഞ്ചാബ് ടീം അവസാനമായി ഫൈനല്‍ കളിച്ചത്.
Read Also:- കുട്ടികളുടെ മസ്തിഷ്‌ക വികസനത്തിന്..
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, തമിഴ്‌നാടിന്‍റെ വെടിക്കെട്ട് ഫിനിഷര്‍ ഷാരൂഖ് ഖാന്‍, ഇംഗ്ലീഷ് വെടിക്കെട്ടുവീരന്‍മാരായ ലിയാം ലിവിംഗ്‌സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡീന്‍ സ്‌മിത്ത്, ദക്ഷിണാഫ്രിക്കന്‍ പേസ് മെഷീന്‍ കാഗിസോ റബാഡ തുടങ്ങിയവരെ മെഗാതാരലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയിരുന്നു.
Post Your Comments