KeralaNattuvarthaLatest NewsIndiaNews

കണ്ട വിദേശീയര് കൊണ്ടുവന്ന പ്രണയദിനം ആഘോഷിക്കുന്നവർ പെണ്ണിന് പകരം മണ്ണിനെ സ്നേഹിച്ച ധീര സൈന്യരെ ഓർക്കണം: വൈറൽ വീഡിയോ

തിരുവനന്തപുരം: എല്ലാവരും വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പുൽവാമയിൽ വീരമൃത്യു വരിച്ച ധീര സൈനികരെ ഓർമ്മിപ്പിച്ച് കൊണ്ട് യുവാവിന്റെ ഫേസ്ബുക് വീഡിയോ. കണ്ട വിദേശീയര് കൊണ്ടുവന്ന പ്രണയദിനം ആഘോഷിക്കുന്നവർ പെണ്ണിന് പകരം മണ്ണിനെ സ്നേഹിച്ച ധീര സൈന്യരെ ഓർക്കണമെന്ന് പറഞ്ഞുകൊണ്ടാണ് യുവാവിന്റെ വീഡിയോ ആരംഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് തന്നെ ഈ വീഡിയോ വലിയ പ്രേക്ഷകരെ സ്വന്തമാക്കികൊണ്ട് മുന്നേറുകയാണ്.

Also Read:ഹിജാബ് ഊരാൻ പറ്റില്ലെന്ന് വിദ്യാർത്ഥികൾ, ക്ലാസിൽ കയറാതെ തിരിച്ച് മടങ്ങി: മൗലാന ആസാദ് സ്‌കൂളിൽ ഇന്ന് സംഭവിച്ചത്, വീഡിയോ

സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും രംഗത്തു വന്നിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം തന്നെ ധാരാളം സംവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.

ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം 3.30-നോടുകൂടിയാണു സംഘം ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെ അവർ ശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തൽക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഈ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button