Latest NewsNewsIndia

മാസങ്ങളായി ശമ്പളം മുടങ്ങി , മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ഓഫീസില്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഫോട്ടോ ജേര്‍ണലിസ്റ്റ് ഓഫീസില്‍ ജീവനൊടുക്കി. നഗരത്തിലെ ഒരു വാര്‍ത്താ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ടി കുമാറാണ് കഴിഞ്ഞ ദിവസം രാത്രി ഓഫീസില്‍ തൂങ്ങിമരിച്ചത്. സഹപ്രവര്‍ത്തകര്‍ കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് കുമാറിനെ എത്തിച്ചെങ്കിലും വഴി മധ്യെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. 56 വയസ്സുള്ള കുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Read Also : ‘അവൻ നിരപരാധിയാണ്, അറസ്റ്റ് അംഗീകരിക്കാൻ കഴിയില്ല’: കണ്ണൂർ ബോംബാക്രമണത്തിൽ അറസ്റ്റിലായ അക്ഷയിന്റെ പിതാവ്

മാസങ്ങളായി ശമ്പളം ലഭിക്കാത്തതിന് പുറമെ സാമ്പത്തിക പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി വാര്‍ത്താ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. ഫോട്ടോജേര്‍ണലിസത്തില്‍ 30 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുണ്ടായിരുന്ന കുമാര്‍ കഠിനാധ്വാനം നടത്തിയാണ് വാര്‍ത്താ ഏജന്‍സിയുടെ സംസ്ഥാന ബ്യൂറോ ചീഫായി സ്ഥാനമേറ്റത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button