മലയാളി പേസർ എസ് ശ്രീശാന്തിനെ ഐപിഎല്ലിൽ പരിഗണിക്കാത്തതിനെതിരെ വിമർശനം ഉയരുന്നു. താരലേല പട്ടികയിൽ ഇടം നേടിയെങ്കിലും താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല. 50 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് എങ്കിലും ശ്രീശാന്തിനെ വാങ്ങാന്‍ തയ്യാറാകുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാല്‍ താരത്തിനായി ആരും രംഗത്ത് വരാത്തതിനാല്‍ ലേല വേദിയിലേക്ക് പോലും ശ്രീശാന്തിന്റ പേര് എത്തിയില്ല.
ശ്രീശാന്തിനെ പരിഗണിക്കാത്തതില്‍ സഞ്ജുവിനെതിരെ ഒരു വിഭാഗം ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇത് നന്ദികേടാണെന്നും സഞ്ജു വലിയ താരമായപ്പോള്‍ വന്ന വഴി മറന്നു പോയെന്നുമൊക്കെയാണ് ഉയരുന്ന വിമര്‍ശനം. ശ്രീശാന്താണ് തന്നെ രാജസ്ഥാനിലേക്ക് എത്തിച്ചതെന്ന് സഞ്ജു തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
Read Also:- എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളം
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി 2008-13 കാലയളവില്‍ 44 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ഇതിനെത്തുടര്‍ന്ന് താരത്തിന് അജീവനാന്ത വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു.
Post Your Comments