Latest NewsNews

സ്ത്രീകൾക്ക് ഉപദേശവുമായി പാസ്റ്റർ: പോയി പണി നോക്കെന്ന് സ്ത്രീകള്‍, ട്രോളി കൊന്ന് സോഷ്യൽ മീഡിയ

ബിക്കിനിയും ബ്രായും ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കരുതെന്ന ഉപദേശവുമായി പാസ്റ്റർ

ബിക്കിനിയും ബ്രായും ധരിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കരുതെന്ന ഉപദേശവുമായി എത്തിയ പാസ്റ്റര്‍ക്ക് വിമർശന പെരുമഴ. യൂട്ടായിലെ ഓഗ്‌ഡനിലെ റെഫ്യൂജ് ചർച്ചിലെ പുരോഹിതനായ ബ്രയാൻ സോവ് ആണ് ഓൺലൈനിൽ പോസ്റ്റ് ചെയ്യേണ്ട ഫോട്ടോകളെ കുറിച്ച് സ്‌ത്രീകളെ ഉപദേശിച്ചത്. അയാളെ ഇപ്പോൾ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ .

ദിവസങ്ങൾക്ക് ,മുൻപ് പങ്കുവച്ച ഒരു ട്വീറ്റിൽ പാസ്റ്റർ പറയുന്നതിങ്ങനെ.. ‘പ്രിയപ്പെട്ട വനിതകളെ, ഇനി എന്തൊക്കെ പറഞ്ഞാലും ലോ കട്ട് ഷർട്ടുകൾ, ബിക്കിനികൾ, ബ്രാ, അടിവസ്‌ത്രങ്ങൾ അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും ധരിച്ച് നിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട ഒരാവശ്യവുമില്ല. നിങ്ങളുടെ ഭാരം കുറഞ്ഞു എന്ന് കാണിക്കാൻ ഇതിന്റെ ആവശ്യമില്ല. നിങ്ങളുടെ നവജാത ശിശുവിനെ കാണിക്കാനല്ല, നിങ്ങളുടെ ജനന കഥ രേഖപ്പെടുത്താനും ഇതിന്റെ ആവശ്യമില്ല.’

read also: ഭർത്താവ് മരിച്ചാൽ വിധവ അപരിചിതനുമായി സെക്സിൽ ഏർപ്പെടണം: വിചിത്രമായ ആചാരത്തിനെതിരെ പ്രതിഷേധം

സോഷ്യൽ മീഡിയയിൽ ശരീരം കാണിച്ചുള്ള ചിത്രങ്ങൾ പങ്കിടരുതെന്നു പറഞ്ഞ പാസ്റ്ററെ സ്ത്രീവിരുദ്ധനായി മുദ്രകുത്തുകയാണ് വിമർശകർ. 17,000 -ത്തിലധികം റീട്വീറ്റുകളും 18,000 കമന്റുകളുമാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഈ പോസ്റ്റിനു ലഭിച്ചത്. ‘പ്രിയപ്പെട്ട ബ്രയാൻ, ശരീരത്തെ സ്നേഹിക്കുകയോ, ശരീരത്തെ സ്നേഹിക്കാൻ പഠിക്കുകയോ ചെയ്യുന്ന ശക്തരായ സ്ത്രീകൾ നിങ്ങൾക്ക് ഭീഷണിയാകുന്നില്ലെങ്കിൽ, ലൈംഗികതയുള്ള, സ്ത്രീവിരുദ്ധമായ പരാമർശങ്ങളിൽ നിന്ന് നിങ്ങൾ വിട്ടു നിൽക്കുക. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി വായടച്ച് ഇരിക്കൂ’ എന്നാണു ഒരാളുടെ കമന്റ്. നിങ്ങൾ നിങ്ങളുടെ മാത്രം കാര്യം നോക്കാൻ ശീലിക്കണമെന്നാണ് പലരും ഇദ്ദേഹത്തെ ഉപദേശിക്കുന്നത്.

എന്നാൽ, ശക്തമായ വിമർശനം ഉയരുമ്പോഴും തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണ് പാസ്റ്റർ. വിമര്ശനങ്ങൾക്കുള്ള മറുപടിയിൽ പാസ്റ്റർ പറയുന്നതിങ്ങനെ.. ‘ഞാൻ നിങ്ങളെ വെറുക്കുന്നില്ല. എന്നാൽ, നമ്മൾ എല്ലാവരും കപടനാട്യക്കാരും പാപികളും ധാർമ്മിക വിഡ്ഢികളുമാണ്. ക്രിസ്തുവിലൂടെ നിങ്ങളുടെ പാപത്തിന്റെ ഭാരത്തിൽ നിന്നുള്ള മോചനം.ഇന്ന് എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും. ദൈവത്തിന്റെ കാരുണ്യം എന്നിലും എന്റെ വീട്ടിലും ഉള്ളതുപോലെ നിങ്ങളുടെ മേലും ഉണ്ടാവട്ടെ’ എന്ന് മറ്റൊരു ട്വീറ്റിലൂടെ ഇയാൾ മറുപടി നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button