തിരുവനന്തപുരം : വാഹനങ്ങളിലെ സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടാൻ ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. ‘ഓപ്പറേഷൻ സൈലൻസ്’ എന്ന പേരിൽ 18 വരെയാണ് പരിശോധന നടത്തുന്നത്. പ്രധാനമായും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധനകൾ.
Read Also : ധോണിക്കും ചെന്നൈയ്ക്കും നന്ദി: വികാര നിര്ഭരനായി ഡുപ്ലെസിസ്
ഹെഡ്ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാൻഡിൽ ബാർ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തൽ എന്നിവയ്ക്കെതിരെ നടപടിയെടുക്കും. മാറ്റം വരുത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാൻ നിർദേശം നൽകുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എല്ലാ വിഭാഗത്തിലെയും വെഹിക്കിൾ ഇൻസ്പെക്ടർ പരിശോധനയ്ക്കിറങ്ങണമെന്നും അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ നിർദ്ദേശിച്ചു.
Post Your Comments