Latest NewsNewsInternationalOmanGulf

കോവിഡ് പ്രതിരോധം: ഒമാനിൽ മൊബൈൽ വാക്‌സിനേഷൻ 24 വരെ

മസ്‌കത്ത്: ഒമാനിൽ മൊബൈൽ വാക്‌സിനേഷൻ സൗകര്യം ഫെബ്രുവരി 24 വരെ ലഭ്യമാണ്. മസ്‌കത്ത് ഗവർണറേറ്റിലാണ് സേവനം ലഭ്യമാകുന്നത്. നിശ്ചിത സ്ഥലങ്ങളിലെത്തുന്ന മൊബൈൽ യൂണിറ്റുകളിൽ നിന്നു കോവിഡ് വാക്‌സിൻ സ്വീകരിക്കാം. സീബ് വിലായത്തിലെ മസ്‌കത്ത് ഹാളിൽ ഇന്നു വൈകിട്ട് 4 മുതൽ രാത്രി 8 വരെയാണ് വാക്‌സിനേഷൻ ലഭിക്കുക.

Read Also: താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം അഫ്ഗാനില്‍ 86 റേഡിയോ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടി

അൽ മകാൻ കഫെയ്ക്കു സമീപം 15, 16 തീയതികളിൽ വെകിട്ട് 4 മുതൽ രാത്രി 8 വരെ വാക്‌സിൻ ലഭിക്കും. 17 മുതൽ 20 വരെ ബോഷർ വിലായത്തിലെ മിനി സ്ട്രീറ്റിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ, 20 മുതൽ 21 വരെ മത്ര ഹെൽത്ത് സെന്ററിനു സമീപം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും സേവനം ലഭിക്കും.

23, 24 തീയതികളിൽ അമിറാത് വിലായത്തിലെ സുൽത്താൻ സെന്ററിനു സമീപവും മൊബൈൽ വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്.

Read Also: മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്?: കുട്ടികൾക്ക് ഒരിക്കലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button