Latest NewsNewsLife StyleFood & CookeryHealth & FitnessHome & Garden

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്?: കുട്ടികൾക്ക് ഒരിക്കലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്

പൊതുവെ ഭക്ഷണം കഴിക്കാൻ കുട്ടികൾ‌ക്ക് മടിയാണ്. എന്നാൽ, ബേക്കറി പലഹാരങ്ങൾ കഴിക്കാൻ കുട്ടികളിൽ ചിലർക്കെങ്കിലും ഇഷ്ടമാണ്. എന്നാൽ, ഇത്തരം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.ഇത്തരത്തിൽ കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത ‌ ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

നൂഡിൽസിൽ പോഷകാഹാരം കുറവാണെന്ന് മാത്രമല്ല, ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. രണ്ട് വയസ്സിനും മൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിദിനം 1,000 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം പാടില്ല. അതുകൊണ്ട് തന്നെ ഇവ കുട്ടികൾക്ക് നൽകരുത്.

Read Also  :  വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ഡാര്‍ക്ക് തീമില്‍ ഉപയോഗിക്കാം

കോളകൾ ഒഴിവാക്കി പകരം സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുക.

പ്രകൃതിദത്തമായ ശർക്കര ഉപയോഗിച്ച് കുട്ടികൾക്ക് പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാവുന്നതാണ്. കൃത്രിമ മധുരം ചേർത്ത ബേക്കറി പലഹാരങ്ങൾ നിർബന്ധമായും നിയന്ത്രിക്കണം. ഇത് കൗമാരത്തിൽ തന്നെ ചിലപ്പോൾ പ്രമേഹം പിടിപെടുന്നതിന് കാരണമാകും.

Read Also  :   രാഹുലിന് വേണ്ടി ജീവൻ ബലിയർപ്പിക്കാനും തനിക്ക് കഴിയുമെന്ന് പ്രിയങ്ക, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ

പാക്കറ്റ് ഫ്രൈ വിഭവങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നത് ഒഴിവാക്കണം. ടിവി കാണുമ്പോൾ ഇത്തരം ഭക്ഷണം കൊറിക്കുന്ന ശീലം പാടെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button