ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഡെലിവറി കമ്പനികൾ സർവീസ് നിരക്ക് വർധിപ്പിക്കാൻ പാടില്ലെന്ന് നിർദ്ദേശം നൽകി ഖത്തർ. ബൈക്കുകളിൽ ഡെലിവറി നടത്തുന്നതിന് 10 റിയാലും മറ്റ് വാഹനങ്ങളിൽ 20 റിയാലും മാത്രമേ സർവീസ് നിരക്ക് ഈടാക്കാൻ പാടുള്ളുവെന്നാണ് നിർദ്ദേശം.
Read Also: വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ഡാര്‍ക്ക് തീമില്‍ ഉപയോഗിക്കാം
നിലവിലെ സേവനങ്ങളും വിപണനത്തിനും ഡെലിവറിക്കുമുള്ള സർവീസ് നിരക്കുകൾ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചാൽ 10 ലക്ഷം റിയാൽ വരെ പിഴ ഈടാക്കും.സ്ഥാപനം അടച്ചിടുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് മിതമായ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളുവെന്നും അധികൃതർ നിർദ്ദേശിച്ചു. റസ്റ്റോറന്റുകൾ, കഫേകൾ, കഫ്തീരിയകൾ, ഷോപ്പുകൾ, പ്രധാന വിൽപന ശാലകൾ തുടങ്ങി എല്ലാവർക്കും നിർദേശങ്ങൾ ബാധകമാണ്. ഡെലിവറി കമ്പനികളുമായി കരാറിൽ ഏർപ്പെടുന്ന വാണിജ്യ ശാലകൾ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ തുക വ്യവസ്ഥ ചെയ്യാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. നിയമ ലംഘനങ്ങൾ 16001 എന്ന നമ്പറിൽ അധികൃതരെ അറിയിക്കാം.
Post Your Comments