Latest NewsCricketNewsSports

ഐപിഎൽ 2022: മെഗാതാരലേലം പൂർത്തിയായി, പത്തു ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത് 204 താരങ്ങൾ

ഐപിഎൽ 2022 സീസണിന്റെ വാശിയേറിയ മെഗാതാരലേലം പൂർത്തിയായി. പത്തു ഫ്രാഞ്ചൈസികൾ ലേലത്തില്‍ സ്വന്തമാക്കിയത് 204 താരങ്ങളെയാണ്. ഇതുവരെ പത്തു ഫ്രാഞ്ചൈസികളും 550 കോടിരൂപയോളം രണ്ടു ദിവസം നീണ്ടുനിന്ന ലേലത്തില്‍ താരങ്ങള്‍ക്കായി മുടക്കി. പ്രവര്‍ത്തിപരിചയമുള്ള താരങ്ങളേക്കാള്‍ യുവതാരങ്ങള്‍ക്കാണ് ടീമുകള്‍ ഏറെ പ്രാധാന്യം നല്‍കിയത്.

മെഗാതാരലേലത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യം കൂടിയ താരം ഇഷാന്‍ കിഷനാണ്. മുംബൈ ഇന്ത്യന്‍സ് 15.25 കോടിക്കാണ് യുവതാരത്തിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഏറ്റവും വില കിട്ടിയ ഇന്ത്യന്‍ താരവും ഇഷാന്‍ കിഷനായിരുന്നെങ്കില്‍ വിദേശതാരം ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്സ്റ്റണായിരുന്നു. 11.50 കോടിയ്ക്ക് പഞ്ചാബ് കിംഗ്‌സ് ഇലവണായിരുന്നു താരത്തെ നേടിയത്.

സഹതാരം ജോഫ്ര ആര്‍ച്ചര്‍ക്കും മോഹിപ്പിക്കുന്ന വില കിട്ടിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗനും സഹതാരം ഡേവിഡ് മലനുമൊന്നും ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. ഏറ്റവും വിലയേറിയ അണ്‍ ക്യാപ്ഡ് താരം 10 കോടിയ്ക്ക് ലക്‌നൗ സൂപ്പര്‍ജയന്റസ് ടീമില്‍ എത്തിച്ച ആവേശ് ഖാനായിരുന്നു.

Read Also:- വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ

ഏറ്റവും മൂല്യം കിട്ടിയ ഇന്ത്യന്‍ ബൗളർ ദീപക് ചഹറായിരുന്നു. ദീപ് ചഹറിനെ 14 കോടി മുടക്കിയാണ് ചെന്നെ സൂപ്പര്‍കിംഗ്സ് 10 കോടിയ്ക്ക് മുകളില്‍ വില കിട്ടിയ 11 കളിക്കാരുണ്ടായിരുന്നു. മൊത്തം താരങ്ങള്‍ക്കുമായി ഒഴുകിയത് 5,51,70,00,000 രൂപയായിരുന്നു. മൊത്തം വിറ്റുപോയ 204 താരങ്ങളില്‍ 67 പേരാണ് വിദേശകളിക്കാര്‍. രണ്ടുതവണയും ലേലത്തില്‍ ആള്‍ക്കാരില്ലായിരുന്ന ഇന്ത്യന്‍ ബൗളര്‍ ഉമേഷ് യാദവിനെ അടിസ്ഥാനവിലയായ രണ്ടുകോടിയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button