Jobs & VacanciesLatest NewsNewsCareerEducation & Career

ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ഫോർമാനിൽ ഒഴിവ്: മാർച്ച് 14 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ഫോർമാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14. നേരിട്ടുള്ള നിയമനമാണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ indiancoastguard.gov.in വഴി അപേക്ഷിക്കാവുന്നതാണ്. ഒഴിവുകളുടെ എണ്ണം – 11, പേ സ്കെയിൽ – 35400 – 121400. യുആർ -3, ഒബിസി – 3, എസ് സി – 3, എസ് റ്റി – 1, ഇഡബ്ലിയുഎസ് – 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദവിവരങ്ങൾ.

Read Also  :  കൊല്ലം : പുനലൂരിൽ യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ നിന്നോ സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കിൽ ബിസിനസ് സ്റ്റഡീസ് അല്ലെങ്കിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും 1 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ ബിസിനസ് സ്റ്റഡീസിലോ പബ്ലിക് അഡ്മിനിസ്‌ട്രേഷനിലോ ബിരുദം അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെന്റ് ഡിപ്ലോമയോ ഉണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button