കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകന്‍ ബി.രാമന്‍ പിള്ള മുഖേനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരായ എഫ്‌ഐആര്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നുമാണ് ദിലീപ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
Read Also : ഞാൻ തന്നെ മുഖ്യമന്ത്രി, പാർട്ടിയിൽ എതിർപ്പില്ല: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഹരീഷ് റാവത്ത്
‘നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും ചേര്‍ന്നാണ് തനിക്കെതിരായി ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുന്നത്. ഇരുവരും വ്യക്തിവിരോധം തീര്‍ക്കുകയാണ്. ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നത്’ -ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
‘നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് പുതിയ കേസുമായി മുന്നോട്ട് പോകുന്നത്. ഗൂഢലക്ഷ്യത്തോടെ തയ്യാറാക്കിയ എഫ്‌ഐആര്‍ റദ്ദാക്കണം. ഏതെങ്കിലും കാരണവശാല്‍ കേസ് റദ്ദാക്കാത്ത സാഹചര്യത്തില്‍ ഗൂഢാലോചനക്കേസ് അന്വേഷണം സിബിഐയ്ക്കു കൈമാറണം’, ദിലീപ് ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചു.
Post Your Comments