ErnakulamNattuvarthaLatest NewsKeralaNews

ബോയ് ഫ്രണ്ട് ഇല്ലാത്തവർക്ക് ഒപ്പിച്ചു നൽകും, ഫ്ലാറ്റിൽ ചിലവഴിക്കാൻ സൗകര്യം നൽകി ദൃശ്യങ്ങൾ പകർത്തും: അഞ്ജലിയുടെ രീതികൾ

കൊച്ചി: റോയ് വയലറ്റിന് എതിരായ പോക്സോ കേസിൽ പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച വനിത വ്യവസായി അഞ്ജലിയ്ക്കെതിരെ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടികളെ ജോലിക്ക് എടുത്ത ശേഷം ലഹരി നല്‍കി ചൂഷണം ചെയ്യുകയായിരുന്നു അഞ്ജലി ചെയ്തിരുന്നതെന്ന് പരാതിക്കാരി വ്യക്തമാക്കി. ബോയ് ഫ്രണ്ട് ഇല്ലാത്ത പെണ്‍കുട്ടികള്‍ക്ക് ബോയ്ഫ്രണ്ടിനെ സംഘടിപ്പിച്ച് നല്‍കുകയും ഫ്ലാറ്റിൽ സമയം ചിലവഴിക്കാന്‍ സൗകര്യം ഒരുക്കി നല്‍കുകയും ചെയ്യുമെന്ന് പരാതിക്കാരി പറയുന്നു. ഒപ്പം ഇവർ അറിയാതെ അഞ്ജലി ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ടായിരുന്നു എന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.

അഞ്ജലിക്ക് എതിരെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ; ഞാനും അഞ്ജലിയും ഒരേ ഫ്‌ളാറ്റ് സമുച്ചയത്തിലായിരുന്നു താമസം. അഞ്ജലി ഒറ്റയ്ക്കായിരുന്നു. വ്‌ളോഗറായതിനാല്‍ അവരുടെ പേഴ്‌സണല്‍ ബ്രാന്‍ഡിങ്ങിന് വേണ്ടിയാണ് അഞ്ജലി ആദ്യം സമീപിച്ചത്. അവരുടെ ഓഫീസില്‍ചെന്ന് ഓണാഘോഷത്തിന്റെയും ഓണസദ്യയുടെയും വീഡിയോ വ്‌ളോഗ് ചെയ്തു. അവിടെവവെച്ച് അഞ്ജലി ചില മാധ്യമവാര്‍ത്തകളെല്ലാം കാണിച്ച് യുവസംരംഭകയാണെന്ന് പരിചയപ്പെടുത്തി. തുടർന്ന് അഞ്ജലിയുടെ കമ്പനിയില്‍ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റായി ജോലിയും വാഗ്ദാനം ചെയ്തു.

സിപിഎം രാഷ്ട്രീയഭീകര സംഘടനയായി മാറി : കെ. സുധാകരന്‍ എംപി

സെപ്റ്റംബര്‍ പകുതിയോടെ അഞ്ജലിയുടെ സ്ഥാപനത്തില്‍ ജോലിക്ക് കയറി. ആദ്യ 15 ദിവസം ഞാനും അഞ്ജലിയും മാത്രമായിരുന്നു ഓഫീസില്‍. എന്താണ് ബിസിനസെന്ന് ചോദിച്ചപ്പോള്‍ അതിനും കൃത്യമായ മറുപടി നല്‍കിയില്ല. അഞ്ജലി മിക്കദിവസവും യാത്രകളിലായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി വന്നു. പിന്നീട് മൂന്ന് പെണ്‍കുട്ടികള്‍ കൂടി ഓഫീസിലെത്തി. പക്ഷേ, അവരോടൊന്നും സംസാരിക്കരുതെന്നായിരുന്നു അഞ്ജലിയുടെ കര്‍ശനനിര്‍ദ്ദേശം. ഓഫീസില്‍ അങ്ങോട്ടും ഇങ്ങോട്ടും ആരും സംസാരിച്ചിരുന്നില്ല.

ഇടയ്ക്കിടെ അവര്‍ ചില മരുന്ന് കഴിച്ചിരുന്നു. ചോദിച്ചപ്പോള്‍ ബിപി കുറവാണെന്നും അതിനുള്ള മരുന്നാണെന്നുമാണ് പറഞ്ഞിരുന്നത്. പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കാണിച്ചുനല്‍കിയപ്പോഴാണ് അതെല്ലാം ലഹരിമരുന്നാണെന്ന് തിരിച്ചറിഞ്ഞത്. താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളില്‍ പോയി അവര്‍ ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നു. കൊച്ചിയില്‍ ബിസിനസ് മീറ്റുണ്ടെന്ന് പറഞ്ഞാണ് ഞാനടക്കമുള്ള പെണ്‍കുട്ടികളെ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. രാത്രി ഒമ്പതരയോടെ വിളിച്ച് വാഹനം വന്നിട്ടുണ്ടെന്നും ഈ രാത്രി തന്നെ കൊച്ചിയില്‍ ബിസിനസ് മീറ്റിന് പോകണമെന്നും പറഞ്ഞു.

ഹിജാബ് ഊരാൻ പറ്റില്ലെന്ന് വിദ്യാർത്ഥികൾ, ക്ലാസിൽ കയറാതെ തിരിച്ച് മടങ്ങി: മൗലാന ആസാദ് സ്‌കൂളിൽ ഇന്ന് സംഭവിച്ചത്, വീഡിയോ

ഞാനടക്കം ആറ് പെണ്‍കുട്ടികളെ അങ്ങനെയാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ആദ്യം നഗരത്തിലെ ആഡംബര ഹോട്ടലിലാണ് എത്തിച്ചത്. അവിടെനിന്നാണ് ബിസിനസ് മീറ്റ് നടക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലാണെന്ന് പറഞ്ഞ് അങ്ങോട്ട് കൊണ്ടുപോയത്. സൈജു തങ്കച്ചനും വാഹനത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ സൈജു റോയിയെ വിളിച്ച് അഞ്ചാറ് പെണ്‍കുട്ടികളുമായി വരുന്നുണ്ട് എന്നുപറഞ്ഞു. അത് കേട്ടപ്പോളൊന്നും സംശയം തോന്നിയില്ല. ഞാനൊരു വ്‌ളോഗറായതിനാല്‍ വീഡിയോയെല്ലാം പകര്‍ത്തിയിരുന്നു. എന്നാല്‍ സൈജുവിന്റെയും സൈജുവിന്റെ വാഹനത്തിന്റെയും വീഡിയോ എടുക്കരുതെന്ന് അഞ്ജലി തറപ്പിച്ച് പറഞ്ഞു. ഞാനെടുത്ത വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു.

നമ്പർ 18 ഹോട്ടലില്‍ എത്തിയപ്പോളാണ് അതൊരു പബ്ബാണെന്ന് മനസിലായത്. ഹോട്ടലിനകത്ത് കയറിയപ്പോള്‍ മുഴുവന്‍ ഇരുട്ടായിരുന്നു. പരസ്പരം ആരെയും പെട്ടെന്ന് കാണാന്‍ കഴിയില്ല. പിന്നീട് അകത്തേക്ക് പോയപ്പോള്‍ സീരിയല്‍ നടന്മാരെ അടക്കം കണ്ടു. കൂടുതലും പെണ്‍കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇതിനിടെ, അഞ്ജലിയും സൈജുവും ഞങ്ങളെ കോള കുടിക്കാന്‍ നിര്‍ബന്ധിച്ചു. പാര്‍ട്ടി ഹാളില്‍ ഒരു സ്ത്രീ നേരത്തെ മദ്യം വിളമ്പുന്നത് കണ്ടിരുന്നതിനാല്‍ കോളയില്‍ മദ്യമുണ്ടാകുമെന്ന് കരുതി കുടിക്കാന്‍ കൂട്ടാക്കിയില്ല. വേണ്ടെന്ന് പറഞ്ഞിട്ടും അവര്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു.

അംബാനിയും അദാനിയും മോദിയുടെ ശിങ്കിടികൾ, ഇന്ത്യയുടെ താക്കോൽ ഇപ്പോൾ അവന്മാരുടെ കയ്യിലാണ്: ഡോ തോമസ് ഐസക്

പിന്നീട് ഭക്ഷണം കൊണ്ടുവന്നെങ്കിലും ഭയന്നതിനാല്‍ അതും കഴിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ അഞ്ജലിയെ ഹാളില്‍നിന്ന് കാണാതായി. പിന്നീട് അഞ്ജലിയും റോയിയും കൂടെ ഹാളിലേക്ക് വന്നു. മുന്‍പരിചയമുള്ള ആളെപ്പോലെയായിരുന്നു റോയിയുടെ പെരുമാറ്റം. റോയി നൃത്തം ചെയ്യാന്‍ വിളിച്ചെങ്കിലും പോയില്ല. അതോടെ ഞങ്ങളെ പിടിച്ചുവലിച്ച് കൊണ്ടുപോയി നൃത്തം ചെയ്യിക്കാൻ ശ്രമിച്ചു. ഇരുപത് മിനിറ്റ് കഴിഞ്ഞതോടെ പാര്‍ട്ടിയുടെ സ്വഭാവം തന്നെ മാറി. റോയി പെണ്‍കുട്ടികളുടെ ശരീരത്തിലെല്ലാം സ്പര്‍ശിക്കുകയും അശ്ലീലരീതിയില്‍ നൃത്തം ചെയ്യുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളും ലഹരിയിലായിരുന്നു.തുടർന്ന് പുറത്ത് പോകണമെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തുകയായിരുന്നു.

 

shortlink

Post Your Comments


Back to top button