ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് വീടുനുള്ളിൽ കയറി 87-കാരിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ഡൽഹിയിലെ തിലക് നഗർ പ്രദേശത്താണ് വയോധിക പീഡനത്തിന് ഇരയായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
65 വയസ്സുള്ള മകൾക്കൊപ്പമാണ് വയോധികയുടെ താമസം. മകൾ പുറത്ത് പോയ സമയത്ത് വീടുനുള്ളിൽ ആരോ പ്രവേശിച്ചെന്നും വയോധികയെ പീഡിപ്പിച്ചെന്നും മകൾ പോലീസിനോട് പറഞ്ഞു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അമ്മ ചോര വാർന്നു കിടക്കുകയായിരുന്നുവെന്നും മകൾ പരാതിയിൽ പറയുന്നു.
Read Also : യുപി ഒരു സ്വതന്ത്ര്യ രാജ്യമായി കണക്കെടുത്താല്‍ ലോകത്തിലെ ഏഴാമത്തെ ഏറ്റവും വലിയ രാജ്യമായിരിക്കും: രാഹുൽ ഈശ്വർ
കഴിഞ്ഞ ദിവസമാണ് ഇതേ വീട്ടുകാർ മൊബൈൽ ഫോൺ മോഷണം പോയതായി പരാതി നൽകിയത്. സംഭവത്തെ തുടർന്ന് പോലീസ് മൊബൈൽ ഫോൺ മോഷണ കേസും ഫയൽചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പീഡനപരാതിയുമായി മകൾ വീണ്ടും പോലീസ് സ്റ്റേഷനിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് സംഭവത്തിനും പിന്നിൽ ഒരാളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Post Your Comments