KannurNattuvarthaLatest NewsKeralaNews

ബോംബ് വീണ് തല ചിതറിത്തെറിച്ചു, റോഡില്‍ തലയില്ലാത്ത മൃതദേഹം: ഒരേപോലെ ഡ്രസ് ധരിച്ചവർ ഓടുന്നതുകണ്ടു 

കണ്ണൂര്‍: തോട്ടടയില്‍ ബോംബ് പൊട്ടി ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിൽ ബോംബെറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗംതന്നെയെന്നാണു വിവരം. സംഘത്തിൽ പതിനെട്ടോളം പേരുണ്ടായിരുന്നുവെന്നും ബോംബ് പൊട്ടി പെട്ടെന്ന് തന്നെ അവര്‍ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച് വേഗം രക്ഷപ്പെട്ടുവെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി.

‘റോഡില്‍ ഒരു വണ്ടിയുണ്ടായിരുന്നു. ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവര്‍ ഓടിയിരുന്നത്. എടുക്കെടാ വണ്ടി എന്ന് പറഞ്ഞ് ഇവരെല്ലാം ആ വണ്ടിയില്‍ കയറി. അത് കഴിഞ്ഞ് ഞാന്‍ റോഡിലെത്തിയപ്പോള്‍ രണ്ടാളുകള്‍ കാറിലിരുന്ന് കരയുന്നതും ഒരാളെ അതില്‍ കൊണ്ടുപോകുന്നതുമാണ് കണ്ടത്. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ ബോംബേറാണെന്ന് പറഞ്ഞു. അപ്പോള്‍ കാര്‍ വേഗം വിട്ടു. ആസമയം വന്ന ബൈക്കില്‍ കയറി കല്ല്യാണവീടിന് സമീപത്തേക്ക് വന്നു. അപ്പോഴാണ് തലയില്ലാത്ത നിലയില്‍ റോഡില്‍ മൃതദേഹം കാണുന്നത്. ഭീകരമായിരുന്നു ആ കാഴ്ച’. ദൃക്‌സാക്ഷി പറഞ്ഞു.

ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല: കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാള്‍, രണ്ട് പേര്‍ പിടിയിൽ

‘എല്ലാവരും അപ്പുറത്തും ഇപ്പുറത്തും നോക്കിനില്‍ക്കുന്നു എന്നല്ലാതെ ആരും ഇടപെടുന്നില്ല. ഞാന്‍ ഉടനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു. നീല പോലുള്ള ഷര്‍ട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. ആ കാഴ്ച ഭീകരമായിരുന്നു. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു. പിന്നെ ഞാന്‍ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല’. അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button