Latest NewsKeralaNews

വയനാട്ടില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ തിരിച്ചറിഞ്ഞു

വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത്

വയനാട്: വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ തിരിച്ചറിഞ്ഞതായി സൂചന. വയനാട് വന്യജീവി സങ്കേതത്തിലെ പതിമൂന്ന് വയസുള്ള 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

Read Also; നി​ര​വ​ധി ​കേ​സു​ക​ളി​ലെ പ്ര​തി​: യുവാവിനെ കാ​​പ്പ ചു​​മ​​ത്തി പു​​റ​​ത്താ​​ക്കി

കടുവയെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ഒരുക്കം തുടങ്ങിയിരിക്കുകയാണ് വനംവകുപ്പ്. വെറ്റിനറി സര്‍ജന്‍ ഡോ.അജേഷ് മോഹന്‍ദാസ് അടക്കമുള്ള വെറ്റിനറി ടീം കൂടല്ലൂരിലെ ബേസ് ക്യാമ്പിലെത്തി. കടുവയെ ഇപ്പോള്‍ അകലമിട്ട് നിരീക്ഷിച്ച് വരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്ന് ഭക്ഷിച്ചത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല്‍ വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് വര്‍ഷത്തിനിടെ ഏഴ് പേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം വയനാട്ടില്‍ രണ്ട് മനുഷ്യ ജീവനുകളാണ് കടുവയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button