
ഉത്തർപ്രദേശ്: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം യു.പിയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡിനെയും യു.പിയെപ്പോലെ സുരക്ഷിത സംസ്ഥാനമാക്കണമെന്നാണ് താൻ താൽപര്യപ്പെടുന്നതെന്നും യോഗി പറഞ്ഞു. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യു.പിയെപ്പോലെ ഉത്തരാഖണ്ഡിനെയും നമുക്ക് സുരക്ഷിതമാക്കേണ്ടതുണ്ട്. കുറ്റവാളികളും ഗുണ്ടകളും ഉത്തരാഖണ്ഡിലെത്തുമെന്ന് ഞാൻ ഭയക്കുന്നു. സുരക്ഷിതത്വത്തിന്റെയും രാജ്യസുരക്ഷയുടെയും കാര്യത്തിൽ ബി.ജെ.പിക്ക് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയില്ല’.യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments