Latest NewsCricketNewsSports

IPL Auction 2022 – ഐപിഎല്‍ മെഗാതാരലേലം ഇന്ന് പൂർത്തിയാകും

ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടാം ദിവസത്തെ ലേലം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 503 കളിക്കാരുടെ ലേലമാണ് ഇന്ന് നടക്കുക. ലേലപ്പട്ടികയിൽ 98 മുതൽ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തിൽ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ.

ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതി നൽകാന്‍ ഫ്രാഞ്ചൈസികളോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം എസ് ശ്രീശാന്ത്, ഇംഗ്ലണ്ട് ടി20 നായകൻ ഓയിന്‍ മോര്‍ഗന്‍, ഇന്ത്യൻ താരം അജിങ്ക്യ രഹാനെ, ജയദേവ് ഉനാദ്‌കട്ട്, തുടങ്ങിയവര്‍ ഇന്നത്തെ പട്ടികയിലുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ സുരേഷ് റെയ്‌നയെ ലേലത്തിൽ ഒരു ടീമും വാങ്ങിയില്ല.

Read Also:- പാഷന്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍..!

രണ്ട് കോടിയായിരുന്നു താരത്തിന്റ അടിസ്ഥാന വില. സ്റ്റീവ് സ്‌മിത്ത്, ഷാക്കിബ് അൽ ഹസന്‍, മുഹമ്മദ് നബി, വൃദ്ധിമാൻ സാഹ, മാത്യൂ വെയ്ഡ്, ഡേവിഡ് മില്ലര്‍, ഉമേഷ് യാദവ്, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ് എന്നിവര്‍ക്കായും ആരും രംഗത്തെത്തിയില്ല. ഇവര്‍ക്ക് ഇന്ന് വീണ്ടും അവസരം നൽകിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button