ThrissurKeralaNattuvarthaLatest NewsNews

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭാ സുബിനെതിരെ വനിതാ നേതാവിന്റെ പരാതി

തൃശൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെതിരെ വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന്‍ ഉൾപ്പെടെയുള്ളവർ തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് പോലീസിന് നൽകിയ പരാതിയില്‍ പറയുന്നത്.

യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടുങ്ങല്ലുര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്.

കാണാതായ നവവധുവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി : മരണം നടന്നത് വിവാഹം കഴിഞ്ഞ് ഏഴാം ദിവസം

അതേസമയം, പരാതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചതായും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യുവതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ശോഭ സുബിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button