![](/wp-content/uploads/2020/12/skulla.jpg)
പാലക്കാട്: കാട്ടില്‍ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുളവെട്ടാന്‍ പോയ അയ്യപ്പന് എന്നയാളാണ് തലയോട്ടി കണ്ടത്. ചപ്പക്കാട് മൊണ്ടിപതിക്ക് മേലെ ആലാംപാറയില്‍ കാടുപിടിച്ചുകിടന്ന സ്ഥലത്ത് നിന്നുമാണ് തലയോട്ടി കണ്ടെത്തിയത്.
Read Also : കുഞ്ഞുങ്ങളെ ദേഹത്ത് തേങ്ങാപ്പാല്‍ പുരട്ടി കുളിപ്പിക്കൂ : ഗുണങ്ങൾ നിരവധി
പ്രദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് രണ്ട് യുവാക്കളെ കാണാതായിരുന്നു. ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സ്റ്റീഫന്‍(സാമുവേല്‍), മുരുകേശന് എന്നിവരെയാണ് കാണാതായത്. ഇവരിൽ ആരുടെയെങ്കിലും മൃതദേഹം ആണോയെന്ന് സംശയമുണ്ട്. 166 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരെ കാണാതായത്.
ക്രൈംബ്രാഞ്ച്, കൊല്ലങ്കോട് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments