ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

മുസ്ലിം പേര് കേൾക്കുമ്പോൾ അധികാരികൾക്ക് സംശയം വരും, ഇന്ത്യയിലെ സാഹചര്യങ്ങൾ വാർത്തകളിലൂടെ കാണുന്നുണ്ട്: മാലാ പാർവതി

കൊച്ചി: നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അഭിനേത്രിയാണ് മാലാ പാർവതി. മലയാളം കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം മാല പാർവതി തന്റെ സാന്നിധ്യം അറിയിച്ചു. വിഷ്ണു വിശാൽ നായകനായ തമിഴ് ചിത്രം എഫ്ഐആർ ആണ് മാലാ പാർവതിയുടെ പുതിയ ചിത്രം. തീവ്രവാദക്കുറ്റം ആരോപിക്കപ്പെടുന്ന ഒരു യുവാവിനെക്കുറിച്ചുള്ള കഥ പറയുന്ന സിനിമയിൽ അതിശക്തമായ ഒരു കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ തന്റെ നിലപാടുകളെക്കുറിച്ച് വ്യക്തമാക്കുകയാണ് മാലാ പാർവതി.

‘ഇന്ന് ഇന്ത്യയിലെ സാഹചര്യങ്ങൾ നമ്മൾ വാർത്തകളിലൂടെ കാണുന്നുണ്ട്. മുസ്ലിം പേരുള്ള ഒരാൾ ഒരു സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ മുസ്ലിം പേര് കേൾക്കുന്ന വഴി അധികാരികൾക്ക് സംശയം വരും. ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്. എയർപോർട്ടിൽ നമ്മുടെ മുന്നിൽ നിൽക്കുന്ന വ്യക്തി പർദ്ദ ധരിച്ചാൽ, നമ്മളോട് പെരുമാറുന്ന പോലെ ആയിരിക്കില്ല അവരോട് പെരുമാറുക. അവരുടെ പെട്ടിയും മറ്റ് വസ്തുക്കളും പരിശോധിക്കുന്നതിലും അവരോടുള്ള സമീപനത്തിലും എല്ലാം നമുക്ക് അത് മനസിലാകും. മാലാ പാർവതി പറഞ്ഞു.

മൂന്നാം ഭാര്യയും ഇമ്രാനെ ഉപേക്ഷിക്കുന്നു : ഇമ്രാന്റെ ആഡംബര വീട് ‘ബനി ഗാല’ ഉപേക്ഷിച്ച് ബുഷ്റ

‘എന്നാൽ സാരി ഉടുത്ത് പൊട്ടു തൊട്ടു നിൽക്കുന്ന എന്നോട് ഒരിക്കലും അങ്ങനെയാകില്ല പെരുമാറുക. അതിൽ ഒരു കമ്മ്യൂണിറ്റി മാത്രമല്ല നമ്മുടെ ഭരണഘടനയെ വിശ്വസിക്കുന്ന എല്ലാവരും അതിൽ വിഷമിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’. മാലാ പാർവതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button