അനന്തകൃഷ്ണൻ എന്ന ഇരുപത്തേഴുകാരനായ ഒരു ഞരമ്പുരോഗി യുവാവിന്റെ ലൈംഗികവൈകൃതങ്ങളാണല്ലോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. മകൻ ചെയ്ത വൃത്തിക്കേടിന് അവന്റെ സെലിബ്രിട്ടിയായ അമ്മയെ കുറ്റപ്പെടുത്താനോ ക്രൂശിക്കാനോ മുതിരുന്നതിൽ യാതൊരു ലോജിക്കും ഇല്ലായെന്നു രാവിലെ വരെ ഞാൻ കരുതിയിരുന്നു.കാരണം മകൻ ചെയ്ത കുറ്റത്തിന്റെ ഉത്തരവാദിത്വം അവനു മാത്രമാണ്. എന്നിട്ടും ഒരു അമ്മയെന്ന നിലയിൽ സീമയോട് മാപ്പു പറയാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും അവർ പറഞ്ഞതായിട്ടാണ് അറിയുന്നത്.
പക്ഷേ സുകുമാർ എന്ന വ്യക്തിയോട് അവർ സംസാരിച്ച വോയിസ് ക്ലിപ്പ് കേട്ടതോടെ ആ തീരുമാനം മാറ്റേണ്ടി വരുന്നു. ഒപ്പം ഇവിടെ ഈ വിഷയത്തിൽ പൊതുസമൂഹം ഇടപെടേണ്ടതില്ലായെന്ന തരത്തിലും അനന്തകൃഷ്ണനെന്ന സെലിബ്രിട്ടി പുത്രന്റെ വ്യക്തിഹത്യ പാടില്ലായെന്ന തരത്തിലും കൂലിയെഴുത്തു തൊഴിലാളികൾ മ്പെലിബ്രിട്ടി അമ്മയ്ക്കും മകനും പിന്തുണയുമായി അണിനിരക്കുമ്പോൾ ചിലത് പറയാതെ ഇരിക്കാൻ വയ്യാ!
പ്രായപൂർത്തിയായ ആളിന്റെ സ്വഭാവവൈകൃത്യങ്ങൾക്കു അമ്മമാർ ഉത്തരവാദിത്തമെടുക്കണ്ട എന്ന നിലപാടുമായി മുന്നിട്ടിറങ്ങിയവരോട് വിയോജിക്കുന്നത് ഇതേ വിഷയം ഒരു വലതുസാംസ്കാരിക നായികയുടെയോ രാഷ്ട്രീയക്കാരന്റെയോ രാഷ്ട്രീയക്കാരിയുടെയോ മകനുമായിട്ടായിരുന്നു ബന്ധപ്പെട്ടിരുന്നതെങ്കിൽ നിങ്ങളുടെ നിലപാട് എന്തായിരുന്നുവെന്ന് വൃക്തമായിട്ടറിയാവുന്നതിലാണ്. അതിന്റെ എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ട്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ മുഖ്യമന്ത്രിയായ ഒരച്ഛന്റെ മുഖത്ത് നോക്കി മകളുടെ സ്വകാര്യജീവിതത്തെ കുറിച്ച് മ്ലേച്ഛമായി തേജോവധം ചെയ്ത ഒരു വന്ദ്യവയോധികൻ സഖാവ് നിങ്ങൾക്കുമുന്നിലുണ്ട് ഇടത് കുഴലൂത്തുകാരേ. രാഷ്ട്രീയപകപോക്കലിൽ അന്ന് ഒരു മകളെ തേജോവധം ചെയ്യുമ്പോൾ ഈ നിലപാട് നിങ്ങൾ എടുത്തിരുന്നോ? നിങ്ങൾ ഇപ്പോൾ ഉയർത്തിക്കാട്ടുന്ന പ്രായപൂർത്തി ആയ ഒരുവന്റെ വ്യക്തിസ്വാതന്ത്ര്യം സോളാറിന്റെ പേരിൽ സ്മാർത്ത വിചാരം ചെയ്യപ്പെട്ടവർക്കുണ്ടായിരുന്നില്ലേ?
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നു ജനവിധി തേടിയ കെ.മുരളീധരനെതിരെ ശാരദക്കുട്ടി ഭാരതിക്കുട്ടി പോസ്റ്റ് നാട്ടിയത് ഈച്ചരവാര്യരുടെ കാത്തിരിപ്പിന്റെ കഥയുമായിട്ടാണ്. അച്ഛൻ ആരോപണവിധേയനായ ഒരു സംഭവത്തിൽ മകനെന്തു പിഴച്ചെന്ന് അന്ന് ഓർക്കാത്ത ശാരദയ്ക്കിതാ ഇന്ന് അനന്തകൃഷ്ണന്റെ വിഷയത്തിൽ ബോധോദയം സംഭവിച്ചിരിക്കുന്നു.
നല്ലതിനും ചീത്തയ്ക്കുംഅമ്മ ഉത്തരവാദിത്വമേറ്റെടുക്കേണ്ടയെന്ന് ഇവിടെ അടിവരയിട്ടു പറഞ്ഞ ശാരദക്കുട്ടിയാണ് കെ.കരുണാകരനെന്ന അച്ഛന്റെ ചെയ്തിക്ക് മകൻ ഉത്തരവാദിത്വമേറ്റെടുക്കണമെന്ന് ഇലക്ഷൻ വേളയിൽ പോസ്റ്റിട്ടത്. അനക്ക് ള്ളൂപ്പുണ്ടോ ശാരദേയെന്ന് ചോദിക്കുന്നില്ല! കാരണം അതില്ലായെന്ന് എത്രയോ വട്ടം നിങ്ങൾ തെളിയിച്ചതാണ്.
കവിതാമോഷണവിവാദനായികയായ ഇടതുകുഴലൂത്തുനായികയുടെ ഈ വിഷയത്തിലെ നിലപാട് ഇങ്ങനെയാണ്. പ്രായപൂർത്തിയായ ഒരാളുടെ ലൈംഗികചോദനകൾക്ക് അമ്മമാർ വിചാരണ ചെയ്യപ്പെടേണ്ട ഒരു കാര്യവുമില്ല. നിയമപരമായി നേരിടേണ്ടതിനു പകരം നിങ്ങളെ ആൾക്കൂട്ടവിചാരണയ്ക്കിട്ടു കൊടുക്കുന്നത് മോശം പൊളിറ്റിക്സാണ്. കത്വായിൽ എട്ടുവയസ്സുകാരിയായ ഒരു കുഞ്ഞിനെ കൊന്നതിന്റെ പേരിൽ ഒരു സംഘടനയിലെ മൊത്തം ആൾക്കാരെ വെടിവച്ചുകൊല്ലണമെന്ന പോസ്റ്റ് സ്വന്തം വാളിൽ ഷെയർ ചെയ്ത് ആൾക്കൂട്ടവിചാരണയ്ക്കിട്ടു കൊടുത്ത ഒരുവളുടെ നീച പൊളിറ്റിക്സായിരുന്നു അത് എന്ന് കൂട്ടിവായിക്കണം. സ്വന്തം പാളയത്തിലെ ആളുകളോ അവരുടെ ഉടയവരോ കാട്ടുന്ന വൃത്തിക്കേടുകൾക്ക് കുട പിടിക്കുമ്പോൾ ലൈംഗികവൈകൃതങ്ങൾ സൽപ്രവൃത്തിയും ഇരകൾ കുറ്റക്കാരുമാകും അല്ലേ ?
ലിംഗമാറ്റം ചെയ്തു ശാരീരിരികവും മാനസികവുമായ ഒരുപാട് കടമ്പകൾ കടന്നു വന്ന സ്ത്രീയോട് അവരുടെ അവയവങ്ങളെപ്പറ്റി ചോദിച്ചു സ്വന്തം അവയവത്തിന്റെ ഫോട്ടോ അയച്ചുകൊടുക്കാൻ മാത്രം വൈകൃതം വരുന്നതിനെ ഏത് ഇസം കൊണ്ട് അളക്കാൻ കഴിയും ന്യായീകരണവാദികളെ? ഇതാണ് ഒരുവന്റെ മനസ്സിലെ ലൈംഗികവൈകൃതമെങ്കിൽ അവൻ ഈ സമൂഹത്തിനു എത്ര മാത്രം ഭീഷണിയായിരിക്കും? എന്നിട്ടും ഒരു ഇരുപത്തേഴുകാരന്റെ ഈ വൈകൃതത്തെ രാഷ്ട്രീയം നോക്കി മറച്ചുപ്പിടിക്കാൻ ശ്രമിക്കുന്ന ന്യായീകരണവാദികളാണ് ഈ സമുഹത്തിന്റെ ശാപം.
Post Your Comments