കുവൈത്ത് സിറ്റി: യുക്രൈനിൽ നിന്നും പൗരന്മാരെ തിരികെ വിളിച്ച് കുവൈത്ത്. റഷ്യയും യുക്രൈനുമായി സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. സംഘർഷം സാധ്യത കണക്കിലെടുത്ത് യുക്രൈൻ വിടാൻ പൗരന്മാർക്കു കുവൈത്ത് നിർദേശം നൽകി. യുക്രൈൻ സന്ദർശിക്കാനുള്ള പദ്ധതി മാറ്റിവയ്ക്കണമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡനും പൗരന്മാരോട് അടിയന്തരമായി യുക്രൈനിൽ നിന്നും തിരികെ എത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
Read Also: അണ്‍പ്രെഡിക്റ്റബിളായ നടിയാണ് നിമിഷ സജയൻ: കെ.പി.എസ്.സി ലളിതയേയും മഞ്ജുവിനെയും പോലെയെന്ന് ജിസ് ജോയ്
Post Your Comments