കേരളത്തിന്റേത് മികച്ച ആരോഗ്യരംഗം, മകളുടെ കാഴ്ച തിരിച്ചു തന്നതിന് നന്ദി, ആയുർവേദം കെനിയയിലും വേണം: മുന്‍ പ്രധാനമന്ത്രി

കൊച്ചി: കേരളത്തിന്റെ ആരോഗ്യരംഗത്തെയും ആയുർവേദ ചികിത്സാ രീതിയെയും പ്രശംസിച്ചുകൊണ്ട് മുൻ കെനിയൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. തന്റെ മകളുടെ കാഴ്ചശക്തി തിരിച്ചു തന്ന കേരളത്തിലെ ആശുപത്രിക്ക് നന്ദി പറയുന്നതിനിടയിലായിരുന്നു കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അദ്ദേഹം പ്രതിപാതിച്ചത്.

Also Read:സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഫെബ്രുവരി ഏഴിനാണ് മകളുടെ ചികിത്സാവശ്യത്തിന് ഇന്ത്യയിലേക്ക് മുന്‍ കെനിയന്‍ പ്രധാനമന്ത്രി എത്തിയത്. ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തനാണെന്ന് അറിയിച്ച അദ്ദേഹം, ആയുര്‍വേദ തെറാപ്പി ആഫ്രിക്കയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചറിഞ്ഞു.

‘പരമ്പരാഗത ചികിത്സ മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ അവള്‍ ഇപ്പോള്‍ കാഴ്ചശക്തി വീണ്ടെടുത്തു, ഇത് ഞങ്ങള്‍ക്ക് വളരെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ആഫ്രിക്കയിലേക്ക് ഈ തെറാപ്പി (ആയുര്‍വേദം) കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യജാലങ്ങളെ ചികിത്സകള്‍ക്കായി ഉപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച്‌ ഞാന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു’, ഒഡിംഗ പറഞ്ഞു.

Share
Leave a Comment