മസ്കത്ത്: കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒമാനിൽ കനത്ത നാശം വിതച്ച ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് അവ സൗജന്യമായി പുതുക്കി നൽകും. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 11-ന് ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ ഇന്ത്യൻ അംബാസഡർ അമിത് നാരംഗാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഷഹീൻ ചുഴലിക്കാറ്റിൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുവരികയോ ചെയ്ത ഇന്ത്യക്കാർക്ക് ഇവയ്ക്ക് പകരമായി പുതിയ പാസ്പോർട്ടുകൾ, പ്രത്യേക ഫീസുകൾ ഈടാക്കാതെ സൗജന്യമായി അനുവദിക്കുമെന്നാണ് അംബാസഡർ അറിയിച്ചത്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments