KeralaLatest NewsNewsIndia

പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ പഴയ അറേബ്യൻ മനസ് ഇന്നും, മുസ്ലിം സ്ത്രീകളെ വീട്ടിലിരുത്താനുള്ള ശ്രമം: ഗവർണർ

ഹിജാബിന് വേണ്ടിയുള്ള വാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ പഴയ അറേബിയൻ മനസ് ആണ് ഇന്നും ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഹിജാബിനെ സിഖുകാരുടെ വസ്ത്രധാരണവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘ഹിജാബ് വിവാദം സ്ത്രീകളെ വ്യാഭ്യാസത്തിൻറെ കാര്യത്തിൽ പിന്നോട്ടടുപ്പിക്കും. ഹിജാബ് കണ്ടെത്തിയത് തന്നെ സ്ത്രീകളെ അടിച്ചമർത്താൻ. ഹിജാബ് വിവാദം ഗൂഢാലോചനയുടെ ഭാഗം. പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ പഴയ അറേബിയൻ മനസ് ഇന്നും ഉണ്ട്. മുസ്ലിം സ്ത്രീകളെ വീട്ടിലിരുത്താനുള്ള ശ്രമം ആണ് നടക്കുന്നത്.ചരിത്രം പരിശോധിക്കുമ്പോള്‍ മു‍സ്‍ലിം സ്‍ത്രീകൾ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം’, ഗവർണർ പറഞ്ഞു.

Also Read:ലൈംഗിക – ഗാർഹിക പീഡനം ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കും: പാർട്ടി ഭരണഘടനയിൽ മാറ്റം വരുത്തി സിപിഎം

അതേസമയം ഹിജാബ് നിയന്ത്രണത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീംകോടതിയെ സമീപിക്കും. ഉഡുപ്പി ഗവ.കോളജിലെ വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിക്കുക. എന്നാല്‍ പുതിയ വിധി വരുന്നതുവരെ കർണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നും കോടതി വ്യക്തമാക്കി. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാർഥികൾ ധരിക്കരുതെന്നുമാണ് കർണാടക ഹൈക്കോടതി വ്യക്തമാക്കിയത്. ഹിജാബുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ സ്‌കൂളുകളും കോളേജുകളും തുറക്കാൻ കോടതി നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button