Latest NewsNewsIndia

ബിജെപി നുണയന്മാരുടെ പാര്‍ട്ടി, ഉന്നത നേതാവ് ഏറ്റവും വലിയ നുണയൻ: അഖിലേഷ് യാദവ്

ലക്‌നൗ : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി നുണയന്മാരുടെ പാര്‍ട്ടിയാണെന്നും അതിലെ ഉന്നത നേതവാണ് ഏറ്റവും വലിയ നുണയനെന്നും അഖിലേഷ് യാദവ് പറഞ്ഞു. ശനിയാഴ്ച ഉത്തർപ്രദേശ് ബദായൂനിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് അഖിലേഷിന്റെ വിമർശനം.

‘ബിജെപി നുണയന്മാരുടെ പാര്‍ട്ടിയാണ്. ബിജെപിയുടെ ചെറിയ നേതാക്കള്‍ ചെറിയ നുണകള്‍ പറയുന്നു, വലിയ നേതാക്കള്‍ വലിയ നുണകള്‍ പറയുന്നു, അവരുടെ ഉന്നത നേതാവ് ഏറ്റവും വലിയ നുണയനാണ്’ – അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ വൻ പോളിങ് ബിജെപിക്കെതിരെയുള്ള മാറ്റത്തിന്റെ സൂചനയാണെന്നും അഖിലേഷ് പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ബിജെപി തുടച്ചുനീക്കപ്പെടുമെന്നും ബദായൂനിൽ അവർക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും അഖിലേഷ് വ്യക്തമാക്കി.

Read Also  :  ‘മമ്മൂക്കയെ പറ്റിയാണ്, രണ്ട് പറയണം’: അനുഭവം തുറന്ന് പറഞ്ഞ് സംവിധായകൻ ഗഫൂർ വൈ ഇല്യാസ്

ഫെബ്രുവരി 14-നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. സഹാറൻപൂർ, ബിജ്‌നോർ, അമ്‌റോഹ, സാംഭൽ, മൊറാദാബാദ്, രാംപൂർ, ബറേലി, ബുദൗൻ, ഷാജഹാൻപൂർ എന്നീ ജില്ലകളിലായി 55 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടിങ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button