corona positive storiesCOVID 19Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,395 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 1,395 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,331 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

Read Also: ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണ് ശരിഅത്ത് നിയമമല്ല, ഡ്രസ് കോഡുകള്‍ അച്ചടക്കത്തിനു വേണ്ടി

8,66,971 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,98,371 പേർ രോഗമുക്തി നേടി. 2,284 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 66,316 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 480,766 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ‘ഹിജാബ് ഞങ്ങളുടെ അവകാശം, അതിൽ ആരെങ്കിലും തൊട്ടാൽ കൈ വെട്ടിയെടുക്കും’: സമാജ്‌വാദി പാർട്ടി നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button