ലക്നൗ : കര്‍ണാടകയിലെ ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ നയിക്കുന്നത് കരുത്തുറ്റ ഭരണഘടനയാണ്, അല്ലാതെ ശരിഅത്ത് നിയമം അല്ലെന്ന് അദ്ദേഹം പറഞ്ഞു.
‘അച്ചടക്കത്തിന് വേണ്ടിയാണ് ഡ്രസ് കോഡുകള്‍ ഉണ്ടാക്കുന്നത്. എല്ലാ സ്ഥാപനങ്ങള്‍ക്കും അതിന് ആവശ്യമായ രീതിയില്‍ ഡ്രസ് കോഡ് രൂപീകരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇത് ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. എല്ലാവരുടെയും താത്പര്യത്തിന് അനുസരിച്ചായിരിക്കണം. ഇന്ത്യയെ മുന്നോട്ടുനയിക്കുന്നത് ഭരണഘടനയാണ്. അല്ലാതെ ശരിയഅത്ത് നിയമമല്ല’ യോഗി വ്യക്തമാക്കി.
നിലവില്‍ കര്‍ണാടകയില്‍ നിന്നും ആരംഭിച്ച ഹിജാബ് വിവാദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹിജാബ് വിഷയത്തില്‍ ആദ്യമായാണ് യോഗി ആദിത്യനാഥ് പ്രതികരിക്കുന്നത്.
Post Your Comments