കോഴിക്കോട്: കർണാടകയിലെ ഹിജാബ് വിവാദം കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ ഏറ്റെടുത്തുകഴിഞ്ഞു. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജെ. ദേവിക ഇനിമുതല്‍ ഹിജാബ് ധാരിയായ ഒരു സ്ത്രീ എങ്കിലും കൂടെ വേദിയില്‍ ഇല്ലാത്ത ഒരു പൊതുപരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നതുള്‍പ്പെടെയുള്ള നാല് തീരുമാനങ്ങളുമായി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘ഇനിമുതൽ ഹിജാബ്ധാരിയായ ഒരു സ്ത്രീ എങ്കിലും കൂടെ വേദിയിൽ ഇല്ലാത്ത ഒരു പൊതുപരിപാടിക്കും ഞാനില്ല.ഞാൻ നടത്തുന്ന ഏതൊരു അപ്പോയിൻമെൻറിലും ഹിജാബി വനിതകളെ നിർബന്ധമായും പരിഗണിക്കും.ഹിജാബികളായ വിദ്യാർത്ഥിനികളെ എന്നാലാകുംവിധം പരമാവധി സഹായിക്കും. അവർ നടത്തുന്ന സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കും’ തുടങ്ങിയ തീരുമാനങ്ങളാണ് സോഷ്യൽ മീഡിയയിൽ ദേവിക പങ്കുവച്ചത്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് എത്തുകയാണ്.
‘നല്ല ചൂടാണ്. ഫെബ്രുവരിയാണങ്കിലും . സ്ലീവ് ലെസ് ആണ് പറ്റിയ വേഷം. ഒരു സംശയവും ഇല്ല. പക്ഷേ വേദിയിൽ ഇരിക്കണമെങ്കിൽ തലയും ചെവിയും കഴുത്തും പിടലിയും ഒക്കെ സ്കാർഫിട്ടു മൂടി വച്ച സ്ത്രീകളെ മാഡത്തിനു നിർബന്ധാ. എങ്കിൽ ഇവർക്ക് ഹിജാബ് ഇട്ടു വേദിയിൽ ഇരുന്നാൽ പോരേ? പല സ്ത്രീകളും ഷാൾ ആയി വരുന്ന ജോർജെറ്റിൻ്റെ തുണിയാണ് ഉപയോഗിക്കുന്നത്. അതാണങ്കിൽ ചൂടുകാലത്തു ചുമ്മാ ദേഹത്തു മുട്ടിയാൽ പോലും വിയർത്തു പരുവമാകും. ഇതൊരു സവർണ്ണ ഔദാര്യമാണ്….’ എന്നാണു പ്രീത ജെ പി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Post Your Comments