ThiruvananthapuramKeralaNattuvarthaLatest NewsNews

ഓൺലൈൻ ട്രേഡർ, എംഎ, എംബിഎ ബിരുദം: ചായക്കടയിൽ ജോലിക്ക് നിന്നിരുന്ന കൊലക്കേസ് പ്രതി ചില്ലറക്കാരനല്ലെന്ന് പോലീസ്

തിരുവനന്തപുരം: അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തറുത്ത് കൊന്ന് മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ചില്ലറക്കാരനല്ലെന്ന് പോലീസ്. കൊടുംകുറ്റവാളിയാണ് രാജേന്ദ്രന്റെ വിദ്യാഭ്യാസയോഗ്യതകളടക്കം കണ്ട് അമ്പരന്നിരിക്കുകയാണ് പോലീസ്. ഇയാൾ എംഎ എക്കണോമിക്സ് ബിരുദധാരിയാണെന്നും അതിന് ശേഷം ഓൺലൈനായും വിദൂരവിദ്യാഭ്യാസകോഴ്സ് വഴിയും എംബിഎ ബിരുദവും നേടിയതായും പോലീസ് പറഞ്ഞു.

ഇത്രയും വിദ്യാഭ്യാസയോഗ്യതയുള്ള രാജേന്ദ്രൻ എന്തിനാണ് പേരൂർക്കടയിലെ ചായക്കടയിൽ ജോലിക്ക് നിന്നതെന്നതിന് പൊലീസിനും കൃത്യമായ ഉത്തരമില്ല. മോഷ്ടിച്ചടക്കം കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ സ്ഥിരമായി ഓൺലൈൻ ട്രേഡിംഗ് നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തി. വിനിതയെ കൊന്ന് മോഷ്ടിച്ച സ്വ‍ർണമാല കന്യാകുമാരിയിൽ പോയി പണയം വച്ച് കിട്ടിയ മുപ്പത്തിരണ്ടായിരം രൂപയും രാജേന്ദ്രൻ ഓൺലൈൻ ട്രേഡിംഗിന് ഉപയോഗിച്ചു. തമിഴ്നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രൻ ആദ്യമൊന്നും പോലീസിന്‍റെ ചോദ്യം ചെയ്യലിൽ സഹകരിച്ചിരുന്നില്ല.

യോഗി വീണ്ടും മുഖ്യമന്ത്രിയാകാന്‍ പ്രാര്‍ത്ഥിച്ച് ഇക്ബാല്‍ അന്‍സാരി

എന്നാൽ പിന്നീട് താൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, കൊലപാതകശ്രമങ്ങളെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചും രാജേന്ദ്രൻ പോലീസിനോട് വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. തമിഴ്നാട് പോലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജേന്ദ്രൻ ഇതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളും കേരളാ പോലീസിന് ലഭിച്ചു. 2014ൽ അച്ഛനും അമ്മയും മകളുമടക്കം ഒരു കുടുംബത്തെ കൊന്ന് തള്ളിയ രാജേന്ദ്രൻ, സ്വർണത്തിനായി മറ്റൊരു കൊലപാതകവും നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button