ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഖത്തറിൽ ശനിയാഴ്ച മുതൽ തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല. തുറന്ന പൊതുസ്ഥലങ്ങളിൽ നിശ്ചിത ഇടങ്ങളിൽ ഒഴികെയാണ് മാസ്‌ക് ധരിക്കലിൽ ഇളവ് നൽകിയിട്ടുള്ളത്. മാർക്കറ്റുകൾ, പ്രദർശനങ്ങളും ഇവന്റുകളും നടക്കുന്ന വേദികൾ, പള്ളികൾ, സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം.
ഉപഭോക്താക്കളുായി നേരിട്ട് സമ്പർക്കം പുലർത്തുന്ന തൊഴിലിടങ്ങളിലും ജീവനക്കാർ ജോലി സമയങ്ങളിൽ മാസ്‌ക് ധരിച്ചിരിക്കണമെന്നാണ് നിർദ്ദേശം. അടഞ്ഞ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാണ്.
Read Also: ബുര്‍ഖയേയും ഹിജാബിനേയും ശക്തമായി എതിര്‍ത്ത് ഇസ്ലാം പുരോഗമന വനിതകള്‍
Post Your Comments