MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി: വ്യാജ ഹാന്‍സ് നിര്‍മ്മാണ യൂണിറ്റിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ലഹരി മരുന്ന്

മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന വ്യാജ ഹാന്‍സ് നിർമ്മാണ യൂണിറ്റ് പോലീസ് കണ്ടെത്തിയത്. എടച്ചലത്തിനടുത്ത കുന്നുംപുറത്തെ കെട്ടിടത്തിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി പുകയില ഉല്‍പന്നങ്ങള്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ലക്ഷങ്ങൾ വില വരുന്ന 40 ചാക്ക് വ്യാജ ഹാന്‍സും ലഹരിവസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ലഹരി നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. ഇവിടെ നിർമ്മിക്കുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സമീപ ജില്ലകളില്‍ വിതരണം ചെയ്‌തെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

5 -15 പ്രായമുളള കുട്ടികള്‍ക്ക് കോവിഡ് വാക്സിനുകള്‍ റെഡി, വിദഗ്ധ നിർദ്ദേശം ലഭിച്ചാലുടൻ നൽകും – മന്‍സുഖ് മാണ്ഡവ്യ

പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. പോലീസ് എത്തി ഫാക്ടറി സീല്‍ ചെയ്തു. നടത്തിപ്പുകാരെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button