NattuvarthaLatest NewsKeralaNews

‘ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ്‌ സഹിച്ചോളാം, ഒന്ന് പോയിനെടാ’: പി വി അൻവർ

തിരുവനന്തപുരം: അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കുന്ന വാർത്ത റിപ്പോർട്ട്‌ ചെയ്ത ഏഷ്യാനെറ്റ്‌ ന്യൂസിനെ രൂക്ഷമായി വിമർശിച്ച് എം എൽ എ പി വി അൻവർ. ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ്‌ സഹിച്ചോളാമെന്ന് പി വി അൻവർ പറഞ്ഞു. എന്റെ ഭൂമിയയല്ലേ ഷാജഹാനേ ജപ്തി ചെയ്യുന്നതെന്നും പൊതുജനങ്ങൾക്കോ സർക്കാരിനോ അത്‌ കൊണ്ട്‌ ഒന്നും സംഭവിക്കാനില്ലെന്നും എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു.

Also Read:പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ!

‘നീ രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ. നിന്റെ സൂക്കേട്‌,നീ തന്നെ എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുന്നുണ്ട്‌. പിവി അൻവറിന് മലബന്ധത്തിന്റെ പ്രശനമുണ്ട്‌. മൂലക്കുരു ആണോന്ന് സംശയം, നീ നാളെ രാവിലെ ഇത്‌ വാർത്തയായി കൊടുത്തോ. ഒന്ന് പോയിനെടാ’, പി വി അൻവർ വിമർശിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിൽ ആദ്യമായി ഭൂമി പണയം
വച്ച്‌ ലോണെടുക്കുന്ന വ്യവസായി പി.വി.അൻവറാണ്. ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ്‌ സഹിച്ചോളാം. എന്റെ ഭൂമിയയല്ലേ ഷാജഹാനേ ജപ്തി ചെയ്യുന്നത്‌. പൊതുജനങ്ങൾക്കോ സർക്കാരിനോ അത്‌ കൊണ്ട്‌ ഒന്നും സംഭവിക്കാനില്ല. അതിന് നീ രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ. നിന്റെ സൂക്കേട്‌,നീ തന്നെ എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുന്നുണ്ട്‌. പി.വി. അൻവറിന് മലബന്ധത്തിന്റെ പ്രശനമുണ്ട്‌. മൂലക്കുരു ആണോന്ന് സംശയം, നീ നാളെ രാവിലെ ഇത്‌ വാർത്തയായി കൊടുത്തോ. ഒന്ന് പോയിനെടാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button