ന്യൂഡല്‍ഹി: ബലൂചിസ്ഥാനിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്താന്റെ കണ്ടെത്തല്‍. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
‘ചൈന പാകിസ്താന് വേണ്ടി നിര്‍മ്മിക്കുന്ന സാമ്പത്തിക വാണിജ്യ ഇടനാഴിയുടെ പ്രധാന മേഖല ബലൂചിസ്ഥാനിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത ഭീകരാക്രമണം കാരണം പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. ആക്രമണ ഭീതികാരണം ചൈനയുടെ എഞ്ചിനീയര്‍മാര്‍ വരാന്‍ മടിക്കുന്നു.’ പാകിസ്താന്‍ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ചൈനയും പാകിസ്താനും സംയുക്തമായിട്ടാണ് പ്രസ്താവന ഇറക്കിയതെന്നും ഇമ്രാന്‍ഖാന്റെ ചൈനാ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യാ വിരുദ്ധത പുറത്തുവന്നതെന്നും ഇന്ത്യന്‍ വിദേശകാര്യവകുപ്പ് പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ നിരന്തരം പ്രസ്താവന ഇറക്കുന്നത് പാകിസ്താന്‍ നിര്‍ത്തണമെന്നും ഇന്ത്യ തിരിച്ചടിച്ചു.
ഇന്ത്യയുടെ നാവികനായ കുല്‍ഭൂഷണ്‍ ജാദവ് എത്രയോ വര്‍ഷമായി പാകിസ്താന്റെ ജയിലില്‍ അന്യായ തടവിലാണ്. ഈ അവസ്ഥയില്‍ ഇന്ത്യ എന്തിന് പാകിസ്താനില്‍ ഭീകരതയുണ്ടാക്ക ണമെന്നും വിദേശകാര്യമന്ത്രാലയം ചോദിച്ചു.
Post Your Comments