
ന്യൂഡല്‍ഹി : സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകും എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തെ പിന്തുണച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ്.പി. സിങ് ബാഗേല്‍. കേരളത്തിലേത് ജനാധിപത്യ സര്‍ക്കാരല്ലെന്നും ഫാസിസ്റ്റുകളാണെന്നും സിങ് ബാഗേല്‍ പറഞ്ഞു.
യുപിയിൽ എസ്.പി. അധികാരത്തിലെത്തിയാല്‍ സംസ്ഥാനം കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.സര്‍ക്കാരുകളല്ല ഫാസിസ്റ്റുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളതെന്നും സിങ് ബാഗേല്‍ പറഞ്ഞു. മമതാ ബാനര്‍ജി ഏറ്റവും വലിയ ഫാസിസ്റ്റാണ്. കേരളത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. ബംഗാളിലും സമാനസ്ഥിതിയാണ്. കേരളത്തിലെയും ബംഗാളിലെയും ജനാധിപത്യ സര്‍ക്കാരുകളല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തിലാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്.
Post Your Comments