ലക്നൗ: ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആദ്യഘട്ട വോട്ടെടുപ്പിലൂടെ തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ വോട്ടിനെ വിഭജിക്കരുതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ കനൗജില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ബുര്‍ഖയേയും ഹിജാബിനേയും ശക്തമായി എതിര്‍ത്ത് ഇസ്ലാം പുരോഗമന വനിതകള്‍
‘ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരായിരിക്കണം സര്‍ക്കാര്‍. ലോകമെമ്പാടും ജനാധിപത്യത്തെ നിര്വ്വചിച്ചിരിക്കുന്നതും ഈ രീതിയിലാണ്. എന്നാല്‍ നമ്മുടെ രാജ്യത്തുണ്ടായിരുന്നത് കുടുംബവാഴ്ച്ചയാണ്. കുടുംബത്താല്‍ കുടുംബത്തിന്റെ വേണ്ടിയുള്ള സര്ക്കായിരുന്നു അധികാരത്തിലുണ്ടായിരുന്നത്’ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അഞ്ച് വര്‍ഷം മുന്‍പ് ഉത്തര്‍പ്രദേശിലെ പല ജില്ലകളും അറിയപ്പെട്ടിരുന്നത് മാഫിയകളുടെ പേരിലാണ്. എന്നാലിന്ന് ഉത്തര്‍പ്രദേശിന്റെ അവസ്ഥ മാറിയെന്നും ഇവിടുത്തെ ജില്ലകള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളിലൂടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments