![](/wp-content/uploads/2022/02/sans-titre-15-2.jpg)
ന്യൂഡൽഹി: ഇന്ത്യൻ ഡോക്ടർമാരുടെ പരമ്പരാഗത പ്രതിജ്ഞകളിൽ നിന്ന് ഗ്രീക്ക് ഫിസിഷ്യൻ ഹിപ്പോക്രാറ്റസിന്റെ പേര് ഉടൻ അപ്രത്യക്ഷമാകാൻ സാധ്യത. ലോക വൈദ്യശാസ്ത്രത്തിന് ഭാരതം നൽകിയ സംഭാവനകൾ അറിഞ്ഞാകണം വിദ്യാർത്ഥികൾ വൈദ്യശാസ്ത്രം പഠിക്കേണ്ടതെന്ന് ദേശീയ ആരോഗ്യ ബോർഡ്. ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ചരക മഹർഷിയുടെ സംഭാവനകളും ഭാരതീയ വൈദ്യശാസ്ത്ര പൈതൃകവും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചതായി ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. മെഡിക്കൽ ബോർഡ് അദ്ധ്യക്ഷൻ ഡോ. അരുൺ വാണീക്കർ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
ലോക വൈദ്യശാസ്ത്രത്തിന് ഭാരതം നൽകിയ സംഭാവനകൾ അറിഞ്ഞാകണം വിദ്യാർത്ഥികൾ വൈദ്യശാസ്ത്രം പഠിക്കേണ്ടതെന്ന് ദേശീയ ആരോഗ്യ ബോർഡ് തീരുമാനിച്ചു. പുരാതന ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ രണ്ട് അടിസ്ഥാന സംസ്‌കൃത ഗ്രന്ഥങ്ങളിലൊന്നായ ചരക സംഹിതയിൽ പരാമർശിച്ചിരിക്കുന്ന പ്രതിജ്ഞയായ ‘ചരക് ശപത്’ ആയിരിക്കും ഇനി പ്രതിഞ്ജയ്‌ക്കായി ഉപയോഗിക്കുക.
Also Read: IPL Auction 2022 – ഐപിഎല്‍ ജേഴ്‌സിയണിയാൻ ശ്രീശാന്ത്: ആകാംഷയോടെ ആരാധകർ
നിലവിൽ, ഡോക്ടർമാർ അവരുടെ വെള്ളക്കോട്ട് ചടങ്ങിൽ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയാണ് എടുക്കുന്നത്. പാശ്ചാത്യ മെഡിക്കൽ വിദ്യാഭ്യാസ ഹിപ്പോക്രാറ്റസിനെയാണ് അവർ ഇപ്പോൾ മാതൃകയാകുന്നത്. ഇതിൽ മാറ്റം കൊണ്ടുവരാനാണ് ബോർഡ് തീരുമാനിക്കുന്നത്. ശ്ചാത്യ വൈദ്യശാസ്ത്രത്തിനു മുന്നേ തന്നെ ഭാരതീയമായ വൈദ്യശാസ്ത്ര പദ്ധതി കൊണ്ടുവന്ന ചരകനെയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ മാതൃകയാക്കേണ്ടതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ചരക ശപഥമാണ് പ്രതിജ്ഞയായി ചൊല്ലേണ്ടതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പ്രതിജ്ഞയനുസരിച്ച്, രോഗികളെ സേവിക്കുമ്പോൾ മെഡിക്കൽ ധാർമ്മികത പാലിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്.
പ്രപഞ്ചത്തിന്റെ മുഴുവൻ ശുശ്രൂഷ ഏറ്റെടുത്ത ആയുർവ്വേദത്തിലധിഷ്ഠിതമായ കാഴ്ചപ്പാടാണ് ഭാരതീയ വൈദ്യാശാസ്ത്രത്തിന്റെ അടിത്തറ. അതുകൊണ്ട് തന്നെ ചരക ശപഥമാണ് ശരിയെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നു. ആയുർവ്വേദത്തിനും യോഗയ്‌ക്കുമുള്ള പ്രാധാന്യം ഇനി എല്ലാ വിദ്യാഭ്യാസത്തിലുമുണ്ടാകും. ആധുനിക വൈദ്യശാസ്ത്രവിദ്യാർത്ഥികളും ഇന്ത്യൻ പാരമ്പര്യം തിരിച്ചറിയണമെന്നതാണ് ദേശീയ വിദ്യാഭ്യാസ നയം ചൂണ്ടിക്കാട്ടുന്നത്.
ഫെബ്രുവരി 14 മുതൽ എംബിബിഎസ് കോഴ്‌സ് ആരംഭിക്കാനിരിക്കെ, രാജ്യത്തെമ്പാടുമുള്ള മെഡിക്കൽ കോളേജുകളുടെ പ്രതിനിധികളുമായി എൻഎംസി അടുത്തിടെ ഒരു മീറ്റിംഗ് നടത്തിയിരുന്നു. ഈ മീറ്റിംഗിന്റെ മിനിറ്റ്സ് അനുസരിച്ച്, ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് പകരമായി എൻഎംസി ‘ചരക് ശപഥ്’ നടത്താൻ തീരുമാനമെടുക്കുകയായിരുന്നു. പുതിയ സത്യപ്രതിജ്ഞ എൻഎംസി വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണെന്നും ഇവർ പറയുന്നു.
Post Your Comments