കുവൈത്ത് സിറ്റി: ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റ് നേടുന്നതിനുള്ള സമയപരിധി നീട്ടി കുവൈത്ത്. മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് മാൻപവർ അതോറിറ്റി ഔദ്യോഗിക വിജ്ഞാപനവും പുറത്തിറക്കി.
2021 നവംബർ 24 ന് മുൻപ് അനുവദിച്ചിട്ടുള്ള ഇത്തരം വിസകളിലുള്ളവർക്കാണ് ഈ പ്രയോജനം ലഭിക്കുന്നത്.
Read Also:
Post Your Comments