കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതിയെ ചൊല്ലിയുള്ള ട്വന്‍റി- ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതി നടപ്പാക്കാൻ എംഎൽഎ തടസം നിൽക്കുകയാണെന്ന് ആരോപിച്ച് വിളക്കണച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ട്വന്‍റി – ട്വന്‍റി. അതേസമയം, പദ്ധതിയിൽ അഴിമതി ഉണ്ടെന്നും, വിജിലൻസ് അന്വേഷണം വേണമെന്നും കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജൻ ആവശ്യപ്പെട്ടു.
Also read: രാജ്യത്തെ ഹൈക്കോടതികളിൽ ജഡ്ജിമാരുടെ ഒട്ടനവധി ഒഴിവുകൾ: കൂടുതൽ അലഹബാദിൽ, കേരളത്തിൽ 8 ഒഴിവുകൾ
എറണാകുളം ജില്ലയിലെ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി തൂണുകളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് എംഎൽഎ പി.വി ശ്രീനിജൻ തടസ്സം നിൽക്കുകയാണ് എന്നാണ് ട്വന്റി – ട്വന്റി ആരോപിക്കുന്നത്. ഒരു സ്ട്രീറ്റ് ലൈറ്റിന് 2500 രൂപയാണ് ചെലവ് വരിക. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിലൂടെ നാട്ടുകാരിൽ നിന്ന് കൂടി പണം സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വഴിവിളക്കുകൾ സ്ഥാപിക്കാൻ തുടങ്ങിയതോടെ കേസുകളും, ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും പദ്ധതിയ്ക്ക് വിലക്കും ഉണ്ടായി. തങ്ങൾ ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ എംഎൽഎ നിരന്തരം തടയുകയാണ് എന്നാണ് ട്വന്റി – ട്വന്റി ആരോപിക്കുന്നത്.
Post Your Comments