Latest NewsKeralaNews

തെറ്റായ കാര്യങ്ങൾ വിമർശിക്കാൻ കഴിയില്ലേ, യോഗി വിമർശിച്ചത് കേരളത്തെയല്ല: കെ സുരേന്ദ്രൻ

തിരുവനന്തപുരം : സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകും എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗി വിമർശിച്ചത് കേരളത്തെയല്ല, സംസ്ഥാന സർക്കാരിനെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

‘യോഗി വിമർശിച്ചത് കേരള ഗവൺമെന്റിനെയാണ് ഉടനെ അത് കേരളത്തെ വിമർശിക്കുക എന്ന നിലയിലേക്ക് മാറി. അതെന്താ കേരള സർക്കാരിനെ ആർക്കും വിമർശിച്ചൂടെ. കേരള സർക്കാർ ചെയ്ത തെറ്റായ കാര്യങ്ങൾ വിമർശിക്കപ്പെടാൻ പാടില്ലാത്തതാണോ? സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടികൾ കാരണം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വേറൊരു പാർട്ടിയുടെ നേതാവിന് പറയാൻ പറ്റൂലേ? കേരളത്തിൽ ഭീകരവാദം വളരുന്നുവെന്ന് യോഗിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയില്ലേ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐസിസ് റിക്രൂട്ട്‌മെന്റ്‌ നടക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ നാല് ഭീകരപ്രവർത്തകരാണ് ഉത്തർപ്രദേശിൽ അറസ്റ്റിലായത്. അവരെ സഹായിക്കുന്ന ഒരു സർക്കാരിനെ കുറിച്ച് പറയാതിരിക്കാൻ പറ്റുമോ? ഉത്തർപ്രദേശിൽ ശവം ഗംഗയിൽ ഒഴുകുകയാണെന്ന് ഈ മുഖ്യമന്ത്രി പ്രചരിപ്പിച്ചല്ലോ. എവിടുന്നാ അദ്ദേഹത്തിനത് കിട്ടിയത്. അന്ന് ആർക്കും ഇത്തരത്തിലൊരു വികാരമൊന്നുമുണ്ടായില്ലാലോ’- സുരേന്ദ്രൻ പറഞ്ഞു.

Read Also  :  എന്ത് ധരിക്കണം എന്നതിനേക്കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ സ്വയം തീരുമാനിച്ചു തുടങ്ങി: രജിഷ വിജയന്‍

യോഗിയെ വിമര്‍ശിച്ചാല്‍ മുസ്ലിം വോട്ടുകള്‍ നേടാമെന്ന് പിണറായി വിജയന്‍ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ യൂണിഫോം ധരിക്കണമെന്ന് പറഞ്ഞപ്പോള്‍ വിപ്ലവമായി കൊണ്ടാടിയവര്‍, അത് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചെയ്യുമ്പോള്‍ വര്‍ഗീയ വത്ക്കരിക്കാൻ ശ്രമിക്കുന്നു എന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button