വാഷിങ്ടൺ: നിർണായക വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തി ഇന്ത്യ-യുഎസ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമാണ് മെൽബണിൽ ചർച്ച നടത്തിയത്. ഇരുരാജ്യങ്ങൾക്കും സമാന താല്പര്യങ്ങളുള്ള ഒട്ടനവധി വിഷയങ്ങൾ ചർച്ചാവിഷയമായി.
ഉക്രൈൻ അതിർത്തിയിലെ റഷ്യൻ സൈനിക വിന്യാസം, പാകിസ്ഥാനിൽ നേരിടുന്ന വെല്ലുവിളികൾ, മ്യാന്മറിൽ ജനാധിപത്യത്തിനു സംഭവിച്ച അപചയം മുതലായ ഒട്ടനവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഒരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും, ഏഷ്യ പസഫിക് മേഖലയിലുള്ള സൈനിക സഹകരണവും ചർച്ചാവിഷയമായിരുന്നു.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണ ബന്ധം വളരെ മികച്ചതായിരുന്നുവെന്നും, ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് രാജ്യങ്ങളും ഒരുപോലെ നേരിടുന്ന വെല്ലുവിളികൾ താരതമ്യം ചെയ്ത് പരിഹരിക്കാനുള്ള അവസരം ആണെന്നും ഇരുവരും അഭിപ്രായപ്പെട്ടുവെന്ന് ഔദ്യോഗിക വക്താവ് നെഡ് പ്രസ് വ്യക്തമാക്കുന്നു.
Post Your Comments