NattuvarthaLatest NewsKeralaIndiaNews

മര്‍ദ്ദിതര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം ഇക്കാലമത്രയും നിലകൊണ്ട മാധ്യമ സ്ഥാപനമാണ് മീഡിയവണ്‍: ഫിറോസ്

മലപ്പുറം: മീഡിയ വൺ ചാനലിന് പിന്തുണയുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക് പോസ്റ്റ്‌. മര്‍ദ്ദിതര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം ഇക്കാലമത്രയും നിലകൊണ്ട മാധ്യമ സ്ഥാപനമാണ് മീഡിയവണ്ണെന്ന് ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു. പൗരാവകാശങ്ങള്‍ക്കും സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിനും പുല്ലുവില കല്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ മീഡിയാവണിന് പൂട്ടിട്ടിരിക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും മീഡിയവണ്ണിന് ഒപ്പം നില്‍ക്കാന്‍ ധാര്‍മികവും രാഷ്ട്രീയവുമായ ബാധ്യതയുണ്ടെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

Also Read:ഉരുകിയ ഐസ്‌ക്രീം വീണ്ടും തണുപ്പിച്ച് കഴിച്ചാൽ നേരിടേണ്ടി വരിക ​ഗുരുതര ആരോ​ഗ്യ പ്രശ്നം

‘ദ ഹിന്ദുവും ഇന്ത്യന്‍ എക്‌സ്പ്രസും മുഖപ്രസംഗമെഴുതി മീഡിയാവണിനൊപ്പം നില കൊള്ളുന്നു. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും പൗരാവകാശ പ്രവര്‍ത്തകരും മീഡിയാവണിനൊപ്പമാണ്. മീഡിയാവണിന് നീതി ആവശ്യപ്പെട്ട് പ്രതിപക്ഷം പോരാട്ടം നടത്തിയപ്പോള്‍ ലോക്‌സഭയും രാജ്യസഭയും പലവട്ടം തടസ്സപ്പെട്ടതും നമ്മള്‍ കണ്ടു. അധീര്‍ രഞ്ജ്ന്‍ ചൗധരി മുതല്‍ മഹ്വ മൊയ്ത്ര വരെയുള്ളവര്‍ ഈ നീതി നിഷേധം ഉറക്കെ വിളിച്ചു പറഞ്ഞു. മതനിരപേക്ഷ കേരളത്തിലെ സര്‍ക്കാരും ബിജെപി ഒഴികെയുള്ള പാര്‍ട്ടികളും സംഘടനകളും മീഡിയാവണിനായി ശബ്ദിക്കുന്നു. ഫാഷിസം നമ്മെ തേടി വരും വരെ മിണ്ടാതിരിക്കരുത്’, ഫിറോസ് കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

മര്‍ദ്ദിതര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം ഇക്കാലമത്രയും നിലകൊണ്ട മാധ്യമ സ്ഥാപനമാണ് മീഡിയവണ്‍. പൗരാവകാശങ്ങള്‍ക്കും സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിനും പുല്ലുവില കല്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ മീഡിയാവണിന് പൂട്ടിട്ടിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും മീഡിയവണിന് ഒപ്പം നില്‍ക്കാന്‍ ധാര്‍മികവും രാഷ്ട്രീയവുമായ ബാധ്യതയുണ്ട്. ദ ഹിന്ദുവും ഇന്ത്യന്‍ എക്‌സ്പ്രസും മുഖപ്രസംഗമെഴുതി മീഡിയാവണിനൊപ്പം നില കൊള്ളുന്നു. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും പൗരാവകാശ പ്രവര്‍ത്തകരും മീഡിയാവണിനൊപ്പമാണ്. മീഡിയാവണിന് നീതി ആവശ്യപ്പെട്ട് പ്രതിപക്ഷം പോരാട്ടം നടത്തിയപ്പോള്‍ ലോക്‌സഭയും രാജ്യസഭയും പലവട്ടം തടസ്സപ്പെട്ടതും നമ്മള്‍ കണ്ടു. അധീര്‍ രഞ്ജ്ന്‍ ചൗധരി മുതല്‍ മഹ്വ മൊയ്ത്ര വരെയുള്ളവര്‍ ഈ നീതി നിഷേധം ഉറക്കെ വിളിച്ചു പറഞ്ഞു. മതനിരപേക്ഷ കേരളത്തിലെ സര്‍ക്കാരും ബിജെപി ഒഴികെയുള്ള പാര്‍ട്ടികളും സംഘടനകളും മീഡിയാവണിനായി ശബ്ദിക്കുന്നു. ഫാഷിസം നമ്മെ തേടി വരും വരെ മിണ്ടാതിരിക്കരുത്. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നാം ശബ്ദമുയര്‍ത്തുക.

മീഡിയാവണ്ണിനൊപ്പം മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം മീഡിയാവണ്‍ യൂടൂബ് ഫേസ് ബുക്ക് പേജുകള്‍ ലൈക്ക് ചെയ്തും സബ്‌സ്‌ക്രൈബ് ചെയ്തും ഐക്യദാര്‍ഢ്യം അറിയിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് പ്രവാസികളുടെ ശബ്ദം കൂടിയായ മീഡിയാവണിനായി പ്രവാസികളും രംഗത്തിറങ്ങണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button