KeralaNattuvarthaYouthLatest NewsNewsWomenBeauty & StyleLife StyleHealth & FitnessSex & Relationships

‘ഹൗ ഓൾഡ് ആർ യു’ നാൽപ്പത് കഴിഞ്ഞെങ്കിൽ നിങ്ങൾ സൂക്ഷിക്കണം, സ്ത്രീകൾക്ക് മുന്നറിയിപ്പ്

40 കഴിഞ്ഞ സ്ത്രീകൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. മുടികൊഴിച്ചിൽ തുടങ്ങി തലവേദനയിലേക്കും നടുവേദനയിലേക്കും വരെ നീളുന്ന ആരോഗ്യപ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പ്രായം മനുഷ്യന്റെ മനസ്സിനെ തളർത്തില്ലെങ്കിലും ശരീരത്തെ അത് കാര്യമായി ബാധിക്കാറുണ്ട്. എല്ലുകളുടെ ബലം കുറയുന്നതും, ശരീരത്തിലെ കോശങ്ങൾ നശിക്കുന്നതുമാണ് ഈ പ്രതിസന്ധികൾക്ക് കാരണമാകുന്നത്.

Also Read:5 -15 പ്രായമുളള കുട്ടികള്‍ക്ക് കോവിഡ് വാക്സിനുകള്‍ റെഡി, വിദഗ്ധ നിർദ്ദേശം ലഭിച്ചാലുടൻ നൽകും – മന്‍സുഖ് മാണ്ഡവ്യ

40 കഴിഞ്ഞ സ്ത്രീകൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ വര്‍ഷത്തിലൊരിക്കല്‍ സ്തനാര്‍ബുദവും സെര്‍വിക്കല്‍ ക്യാന്‍സറും ഉള്‍പ്പെടെയുള്ള സുപ്രധാന ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതാണ്. 40 പിന്നിടുമ്പോഴാണ് ഈ അസുഖങ്ങൾക്കുള്ള സാധ്യത ഏറ്റവുമധികം വർധിക്കുന്നത്. സ്തനാര്‍ബുദം, അണ്ഡാശയം, ഗര്‍ഭാശയ അര്‍ബുദം തുടങ്ങിയ മിക്ക സ്ത്രീ അര്‍ബുദങ്ങളും സാധാരണയായി അവസാന ഘട്ടങ്ങളിലാണ് കണ്ടുപിടിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവയ്ക്കു വേണ്ട പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടത്തിക്കൊണ്ടിരിക്കുക.

രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യം കാത്തു സൂക്ഷിക്കുക എന്നുള്ളത് തന്നെയാണ് ഏറ്റവും എളുപ്പമുള്ള മാർഗം. നല്ല ഭക്ഷണവും, നല്ല വെള്ളവും, നല്ല വായുവും, നല്ല വ്യായാമവും ഒട്ടുമിക്ക എല്ലാ അസുഖങ്ങളെയും നമ്മളിൽ നിന്ന് തട്ടി മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button