Latest NewsIndia

5 -15 പ്രായമുളള കുട്ടികള്‍ക്ക് കോവിഡ് വാക്സിനുകള്‍ റെഡി, വിദഗ്ധ നിർദ്ദേശം ലഭിച്ചാലുടൻ നൽകും – മന്‍സുഖ് മാണ്ഡവ്യ

മതിയായ വാക്സിനുകള്‍ ഞങ്ങള്‍ക്ക് ഉണ്ട്. വാക്സിന്‍ ഡോസുകള്‍ക്ക് ഒരു കുറവുമില്ല.

ഡല്‍ഹി: വിദഗ്ധരില്‍ നിന്ന് ശുപാര്‍ശ ലഭിച്ചാലുടന്‍ അഞ്ച് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ഇത്തരമൊരു ശുപാര്‍ശ വിദഗ്ധര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേന്ദ്ര ബജറ്റ് 2022 സംബന്ധിച്ച്‌ ഭാരതീയ ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് എപ്പോള്‍ വാക്സിനേഷന്‍ നല്‍കണം, ഏത് പ്രായക്കാര്‍ക്ക് വാക്സിന്‍ നല്‍കണം എന്നത് ശാസ്ത്രജ്ഞരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. മുന്‍കരുതല്‍ ഡോസ് വാകിസിനും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കി. ഇതു പൊലെ, അഞ്ച് മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് ലഭിക്കേണ്ട വാക്സിന്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപ്പിലാക്കും – മാണ്ഡവ്യയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന്, വാക്സിനേഷന്‍ ഒരു പ്രശ്നമുളള കാര്യമല്ല. മതിയായ വാക്സിനുകള്‍ ഞങ്ങള്‍ക്ക് ഉണ്ട്. വാക്സിന്‍ ഡോസുകള്‍ക്ക് ഒരു കുറവുമില്ല.

ഞങ്ങള്‍ തീര്‍ച്ചയായും ശാസ്ത്ര സമൂഹത്തിന്റെ ശുപാര്‍ശ പാലിക്കും.- മാണ്ഡവ്യ പറഞ്ഞു. അതേസമയം, രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പില്‍ 15 മുതല്‍ 18 വയസ്സുവരെ പ്രായത്തിലുള്ള 75 ശതമാനം കുട്ടികള്‍ക്കും കോവിഡ് വാക്സിന്‍ ലഭിച്ചു. മുതിര്‍ന്നവരില്‍, ആദ്യ ഡോസ് കവറേജ് 96 ശതമാനമാണ്. അതേസമയം 77 ശതമാനം മുതിര്‍ന്ന ഇന്ത്യക്കാര്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്തിട്ടുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button