PalakkadLatest NewsKeralaNattuvarthaNews

വാഹനാപകടത്തിൽ യുവാക്കൾ മരിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ, കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കുടുംബം

അപകടസ്ഥലത്തിന് അഞ്ച് കിലോമീറ്റർ അപ്പുറം കെഎസ്ആർടിസി ഡ്രൈവറുമായി യുവാക്കൾ തർക്കിച്ചിരുന്നതായി ചില യാത്രക്കാർ പറഞ്ഞിരുന്നു.

പാലക്കാട്: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിലായി. പീച്ചി പട്ടിക്കാട് സ്വദേശി സി.എൽ ഔസേപ്പ് ആണ് സംഭവത്തിൽ അറസ്റ്റിലായത്. കുഴൽമന്ദം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Also read: കൊവിഡ് പ്രതിദിന കണക്കുകൾ കുറഞ്ഞതിന് പിന്നാലെ സംസ്ഥാന സമ്മേളനം നടത്താൻ സിപിഎം: ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരും

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ആദർശിന്റെ അച്ഛനും സാബിത്തിന്റെ സഹോദരൻ കെ. ശരതും രംഗത്തെത്തി. സംഭവിച്ചത് കൊലപാതകം തന്നെയാണെന്നും ഇവർ ആരോപിച്ചു.

‘ഡ്രൈവറെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. അയാളെ ആനുകൂല്യങ്ങൾ എല്ലാം റദ്ദ് ചെയ്ത് സർവീസിൽ നിന്നും പിരിച്ചു വിടണം’ ആദർശിന്റെ അച്ഛൻ മോഹനൻ പ്രതികരിച്ചു. ആദർശ് ബസ് ഡ്രൈവറുമായി തർക്കിച്ചിരുന്നതായി ചില യാത്രക്കാർ പറഞ്ഞിരുന്നു. ഇതിൻ്റെ വൈരാഗ്യമാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പരിശോധിക്കണമെന്നും യുവാക്കളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാത്രിയാണ് ആദർശും കൂട്ടുകാരൻ സാബിത്തും വാഹന അപകടത്തിൽപ്പെട്ട് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് വരും വഴി തൃശൂർ – പാലക്കാട് ദേശീയപാതയിൽ വച്ചാണ് അപകടം നടന്നത്. കെഎസ്ആർടിസി ഡ്രൈവർ മനപ്പൂർവ്വം അപകടം ഉണ്ടാക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി അപകടത്തിൽ മരിച്ച സാബിത്തിന്റെ സഹോദരൻ കെ. ശരത് മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലത്തിന് അഞ്ച് കിലോമീറ്റർ അപ്പുറം കെഎസ്ആർടിസി ഡ്രൈവറുമായി യുവാക്കൾ തർക്കിച്ചിരുന്നതായി ചില യാത്രക്കാർ പറഞ്ഞിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാനാണ് മരിച്ച യുവാക്കളുടെ കുടുംബങ്ങളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button