Latest NewsKeralaNews

കൊവിഡ് പ്രതിദിന കണക്കുകൾ കുറഞ്ഞതിന് പിന്നാലെ സംസ്ഥാന സമ്മേളനം നടത്താൻ സിപിഎം: ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരും

സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് എതിരായ സ്വപ്നയുടെ പുതിയ ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുമ്പോൾ രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണം എന്നതും യോഗത്തിൽ ചർച്ച ചെയ്‌തേക്കും.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പ്രതിദിന കൊവിഡ് കണക്കുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ മാർച്ചിൽ നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ സംസ്ഥാന സമ്മേളനം നടത്താനാണ് സിപിഎമ്മിന്റെ നീക്കം. സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് എതിരായ സ്വപ്നയുടെ പുതിയ ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുമ്പോൾ രാഷ്ട്രീയ പ്രതിരോധം എങ്ങനെ വേണം എന്നതും യോഗത്തിൽ ചർച്ച ചെയ്‌തേക്കും. സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കർമ്മ പദ്ധതിയും ചർച്ചയാകും. യോഗി ആദിത്യനാഥിന്‍റെ കേരളത്തിന് എതിരായ വിമർശനങ്ങൾ ബിജെപിക്കെതിരെ ആയുധമാക്കാനാണ് സിപിഎമ്മിന്റെ നീക്കം.

Also read: ബാബു ആശുപത്രി വിട്ടു: ആരോഗ്യസ്ഥിതി തൃപ്തികരം, ഭക്ഷണം കഴിച്ചു തുടങ്ങി

ചികിത്സാ ഇടവേളക്കും യുഎഇ സന്ദർശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഇന്നത്തെ പാർട്ടി നേതൃയോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ചുള്ള ചർച്ചകൾക്കും സാധ്യതയുണ്ട്. ലോകായുക്താ ഭേദഗതിയിലെ സിപിഐയുടെ എതിർപ്പ് ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് നേരത്തെ കോ‌‌ടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

മന്ത്രിസഭയിൽ ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടായില്ല. ഇടത് മുന്നണിയിലെ തർക്കങ്ങൾ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു. മന്ത്രിസഭയിൽ എതിർപ്പ് രേഖപ്പെടുത്താതെ പുറത്ത് എതിർപ്പ് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു കോടിയേരിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button