ThiruvananthapuramKeralaNattuvarthaLatest NewsNews

നൽകിയത് 15 ലക്ഷം രൂപയും 4 ലക്ഷം രൂപയുടെ കാറും 45 പവനും: വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനമെന്ന് യുവതി

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായെന്ന് യുവതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയായ അശ്വതി(24)യാണ് കുമാരപുരത്തെ ഭര്‍തൃവീട്ടില്‍ സ്ത്രീധന പീഡനത്തിനിരയായത്. ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിച്ചതായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുന്ന യുവതി പറഞ്ഞു.

ഭര്‍ത്താവ് ജിബിന്‍ മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിച്ചതായും ജിബിന്റെ കുടുംബം ഇതിന് കൂട്ടുനിന്നതായും അശ്വതിയുടെ പരാതിയില്‍ പറയുന്നു. 2017 ഒക്ടോബറിലായിരുന്നു അശ്വതിയുടെയും ജിബിന്റെയും വിവാഹം. വിവാഹത്തിന് 15 ലക്ഷം രൂപയും 4 ലക്ഷം രൂപയുടെ കാറും 45 പവനും നല്‍കി. പണവും സ്വര്‍ണവും തീരാറായപ്പോള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദനം തുടങ്ങി.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്‌ക് കൃത്യമായി ധരിക്കണം: നിർദ്ദേശം നൽകി യുഎഇ

പോലീസിലും വീട്ടിലും വിവരങ്ങള്‍ അറിയിക്കാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും ‌‌‌‌‌ഫോണ്‍ തല്ലി തകര്‍ത്തതായും യുവതി പറയുന്നു. കഴിഞ്ഞ നവംബറില്‍ മെഡിക്കല്‍ കോളജ് പോലീസിലും കമ്മിഷണര്‍ ഓഫിസിലും പരാതി നല്‍കിയിരുന്നുവെന്നും പിന്നീട് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും യുവതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button