Latest NewsIndiaNews

‘ബുർഖ ധരിച്ച് കൊണ്ട് കോളേജിൽ കയറരുതെന്ന് പറഞ്ഞിട്ടില്ല’: വ്യക്തമാക്കി തെലങ്കാനയിലെ വിദ്യാഭ്യാസ സ്ഥാപനം

ഹൈദരാബാദ്: കർണാടകയിൽ മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദം ദേശീയ തലത്തിലും അന്താരാഷ്‌ട്ര തലത്തിലും ചർച്ചയാകുന്നതിനിടെ തെലങ്കാനയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ബുർഖ നിരോധിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ കോളേജിലും ബുർഖ നിരോധിക്കാനുള്ള ശ്രമങ്ങൾ നടത്താൻ ചെയർമാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സെക്കന്തരാബാദിലെ ഒരു വിദ്യാർത്ഥിയായിരുന്നു ഇത്തരം പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനെതിരെ കോളേജ് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഫെബ്രുവരി 9 ന്, സെക്കന്തരാബാദിലെ സ്വീകർ അക്കാദമി ഓഫ് റീഹാബിലിറ്റേഷൻ സയൻസസിനെതിരെ (SARS) ഒരു വിദ്യാർത്ഥിയായിരുന്നു ട്വിറ്ററിൽ ചില വിവരങ്ങൾ കുറിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. പി ഹനുമന്ത റാവു മുസ്ലീം പെൺകുട്ടികളോട് ബുർഖ ധരിച്ച് കോളേജിൽ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടതായി വിദ്യാർത്ഥി ആരോപിച്ചു. ഇത് വളരെ പെട്ടന്ന് തന്നെ വൈറലാവുകയായിരുന്നു.

Also Read:അല്പം പ്രണയം ആനവണ്ടിയോടും ആകാം: വാലന്റൈൻസ് ഡേ മത്സരം സംഘടിപ്പിക്കാൻ കെഎസ്ആർടിസി

‘ഹൈദരാബാദിൽ ഇത് സംഭവിക്കുന്നത് ആശ്ചര്യകരമാണ്. ഞങ്ങൾക്ക് നീതി വേണം #തെലങ്കാന. കോളേജിൽ ചേരുന്നതിനോടനുബന്ധിച്ച് ഡ്രസ് കോഡ് ‘ടിക്ക്’ ചെയ്യാൻ ഞങ്ങളോട് പ്രത്യേകം ആവശ്യപ്പെട്ടു. ബുർഖ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആ ചെക്ക്ലിസ്റ്റിൽ പരാമർശം ഉണ്ടായിരുന്നില്ല. ഇയാൾ ഒരു മതത്തെയാണ് ലക്ഷ്യമിടുന്നത്, ഞങ്ങൾ അതിന് വേണ്ടി നിൽക്കില്ല. ആരും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല. ദയവായി പരിശോധിച്ച് വേണ്ടത് ചെയ്യൂ’, ഇങ്ങനെയായിരുന്നു വിദ്യാർത്ഥിയുടെ ട്വീറ്റ്. സാമൂഹിക പ്രവർത്തകനും മജ്‌ലിസ്-ഇ-ബച്ചാവോ തെഹറിന്റെ കൺവീനറുമായ എംഡി അമാനുള്ള ഖാനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്. അദ്ദേഹം ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. റാവുവിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും റാവു മുസ്ലീം വിദ്യാർത്ഥികൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, ഇത്തരം ഇടപെടലുകളോ നിബന്ധനകളോ താൻ മുന്നോട്ട് വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ റാവു വിദ്യാർത്ഥിയുടെ ആരോപണം പൂർണമായും തള്ളി. ‘ഞങ്ങൾ കഴിഞ്ഞ 45 വർഷമായി ഈ സ്ഥാപനം നടത്തിവരുന്നു, എല്ലാ വർഷവും നൂറുകണക്കിന് മുസ്ലീം സ്ത്രീകൾ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പഠിക്കുന്നു. ഒരു വിദ്യാർത്ഥിയും ഞങ്ങൾക്കെതിരെ ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ല’, അദ്ദേഹം പറയുന്നു.

Also Read:‘പാകിസ്ഥാനെ പോലെ പ്രത്യേക രാഷ്ട്രം ആവശ്യപ്പെടുക’ : ഹിജാബിനു പിന്തുണ പ്രഖ്യാപിച്ച് സിഖ് നിരോധിത സംഘടന

‘മുസ്ലീം വിദ്യാർത്ഥികൾ ബുർഖയും ഹിജാബും ധരിക്കുന്നതിന് ഒരു വിലക്കും ഇല്ല. രോഗികളെ പരിചരിക്കുമ്പോൾ എല്ലാ വിദ്യാർത്ഥികളോടും ആപ്രോൺ ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുമായി ഇടപഴകേണ്ടതിനാൽ, അവർ ഒരു പ്രൊഫഷണൽ വസ്ത്രം ധരിച്ചിരിക്കണം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ മുസ്ലീം പെൺകുട്ടികളോട് അവരുടെ ബുർഖ എടുത്ത് ലോക്കറിൽ സൂക്ഷിക്കാൻ ഞാൻ ആവശ്യപ്പെട്ടു. പരിശോധന കഴിഞ്ഞ ശേഷം അവർക്ക് അത് വീണ്ടും എടുത്തണിയാം. ഹിജാബ് അഴിക്കാൻ ഞങ്ങൾ ഒരിക്കലും അവരോട് ആവശ്യപ്പെട്ടിട്ടില്ല. അവരുടെ വീടുകളിലേക്ക് മടങ്ങുമ്പോൾ അവർക്ക് പതിവുപോലെ ബുർഖ ധരിക്കാം. ഇതാണ് മറ്റൊരു രീതിയിൽ പലരും ഒരു പദ്ധതിയുണ്ടാക്കി പ്രചരിപ്പിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

ഇത്തരം നിയന്ത്രണങ്ങളൊന്നും നിലവിലില്ലെന്ന് കോളേജ് ചെയർമാൻ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:തമിഴ്‌നാട്ടിൽ മലങ്കര കത്തോലിക്കാ സഭയുടെ ഒത്താശയോടെ മണൽ ഖനനം നടന്ന സംഭവം: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അതേസമയം, കർണാടകയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രണ്ട് ദിവസമായി സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ബുധനാഴ്ച ചാർമിനാർ സർക്കാർ നിസാമിയ തിബ്ബി കോളേജ് ആശുപത്രിയിലെ നൂറിലധികം പെൺകുട്ടികൾ ബുർഖയും ഹിജാബും ധരിച്ച് ക്യാമ്പസിൽ റാലി നടത്തി. മല്ലേപ്പള്ളിയിലെ അൻവാറുൽ ഉലൂം കോളേജിലെ വിദ്യാർത്ഥികളും കോളേജ് പരിസരത്ത് സമാനമായ പ്രകടനം നടത്തി, കർണാടകയിലെ മുസ്ലീം പെൺകുട്ടികളെ പീഡിപ്പിക്കുന്നതിൽ അപലപിച്ചു.

അതേസമയം, ഹിജാബ് വിവാദത്തിൽ പ്രതിഷേധിച്ച് തെലങ്കാന രാഷ്ട്ര സമിതി നിയമസഭാംഗം കൽവകുന്ത്ല കവിത ഹിന്ദി കവിതയിൽ ‘ഹം സബ് ഹിന്ദുസ്ഥാനി’ എന്ന കവിതയെഴുതി. ചില ഛിദ്രശക്തികളുടെ പ്രവർത്തനങ്ങൾക്കിടയിലും എല്ലാ ഇന്ത്യക്കാരും ഒന്നാണെന്ന് കവിതയിൽ അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button